Headlines

Business News

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ; പവന് 56,800 രൂപ

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ; പവന് 56,800 രൂപ

സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡ് തലത്തിലെത്തി. ഇന്ന് ഒറ്റ ദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. പവന് 56,800 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് സ്വർണവില എത്തിയിരിക്കുന്നത്. ഗ്രാമിന് 50 രൂപ വർധിച്ച് 7100 രൂപയായി ഉയർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയർന്ന് സ്വർണവില റെക്കോർഡിട്ടത്. 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിക്കുന്ന ഘട്ടത്തിലാണ് സ്വർണവില ഇപ്പോൾ എത്തിനിൽക്കുന്നത്. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അങ്ങോട്ടേക്ക് കയറ്റിറക്കങ്ങളാണ് ഉണ്ടായത്.

മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വർണവിലയാണ് ഇപ്പോൾ തിരിച്ചുകയറിയിരിക്കുന്നത്. സ്വർണവിലയിലെ ഈ അസാധാരണ വർധനവ് വിപണിയിൽ വലിയ ചലനങ്ങൾക്ക് കാരണമായേക്കും. നിക്ഷേപകരും ഉപഭോക്താക്കളും ഈ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

Story Highlights: Gold price in Kerala surges to record high of Rs 56,800 per sovereign

More Headlines

മുണ്ടക്കൈ-ചൂരൽമല ദുരന്തം: ധനസഹായം സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് ചോദിക്കണമെന്ന് സുരേഷ് ഗോപി
ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ക്രൂര ആക്രമണം; പൊലീസ് അന്വേഷണം ആരംഭിച്ചു
മഹീന്ദ്രയുടെ സെപ്റ്റംബർ വിൽപ്പന 50,000 കാറുകൾ കവിഞ്ഞു; പുതിയ റെക്കോർഡ്
കേരളത്തിലെ മെഡിക്കൽ പിജി കോഴ്സുകൾക്ക് അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബർ 7
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പുതിയ പദ്ധതികളുമായി ബിഎസ്എൻഎൽ; സർവത്ര വൈഫൈയും സ്മാർട്ട് ഹോം പാക്കേജും അവതരിപ്പിച്ചു
ഐഫോൺ ഡെലിവറിക്കെത്തിയ ഫ്ലിപ്കാർട്ട് ഏജന്റിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞു
ബലാത്സംഗ കേസ്: സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതോടെ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിലേക്ക്
ബിഎംഡബ്ല്യു സിഇ02: പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു

Related posts

Leave a Reply

Required fields are marked *