തിരുവനന്തപുരം മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് ഹനുമാൻ കുരങ്ങുകൾ വീണ്ടും കൂട്ടിലായി; ഒന്നിനെക്കൂടി പിടികൂടാനുണ്ട്

Anjana

Thiruvananthapuram Zoo escaped monkeys

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണം വീണ്ടും കൂട്ടിലായി. ഒരു കുരങ്ങിനെ മരത്തിൽ കയറി പിടികൂടുകയും മറ്റൊന്ന് സ്വയം കൂട്ടിലേക്ക് മടങ്ങുകയുമായിരുന്നു. എന്നാൽ, ഇനിയും ഒരെണ്ണം കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ചായ്ഞ്ഞ മുളങ്കൂട്ടിൽ പിടിച്ചു കയറിയാണ് മൂന്ന് കുരങ്ങുകളും പുറത്തേക്ക് ചാടിയത്.

ഇന്ന് രാവിലെ ഒരു കുരങ്ങ് മരത്തിൽ നിന്ന് താഴെ ഇറങ്ങിയെങ്കിലും ജീവനക്കാരെ കണ്ടതോടെ തിരിച്ചു കയറി. പഴവും തീറ്റയും കൂട്ടിൽ ഇട്ട് അവയെ താഴെ ഇറക്കാനാണ് അധികൃതരുടെ നീക്കം. കൂട്ടിൽ ആൺ കുരങ്ങ് ഉള്ളതിനാൽ പെൺകുരങ്ങുകൾ മൃഗശാല പരിസരം വിട്ട് പോകില്ലെന്നാണ് അധികൃതരുടെ നിഗമനം. കുരങ്ങുകൾ ചാടിപ്പോയത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ മുളങ്കൂട്ടം മുറിച്ചു മാറ്റി, അതിനാൽ അവയ്ക്ക് വന്ന വഴി തിരിച്ചു പോകാനും സാധിക്കുന്നില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആളുകളെ കണ്ടാൽ കുരങ്ങുകൾ താഴെ വരാത്തതിനാൽ മൃഗശാലയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ചാടിപ്പോയ മുഴുവൻ കുരങ്ങുകളെയും പിടികൂടിയതിന് ശേഷമേ സന്ദർശനാനുമതി നൽകൂ എന്നാണ് അധികൃതരുടെ തീരുമാനം. കൂട്ടിലായ ഹനുമാൻ കുരങ്ങുകളുടെ ചിത്രം ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഒരെണ്ണം കൂടി മാത്രമാണ് കൂട്ടിലെത്താനുള്ളത്.

Story Highlights: Two Hanuman monkeys recaptured at Thiruvananthapuram Zoo, one still at large

Leave a Comment