പിണറായി വിജയൻ സംഘപരിവാരത്തിന്റെ വക്താവായി മാറിയെന്ന് എസ്ഡിപിഐ

നിവ ലേഖകൻ

SDPI accuses Kerala CM Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാരത്തിന്റെ വക്താവായി മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ആരോപിച്ചു. മലപ്പുറത്തെ അപകീർത്തിപ്പെടുത്തി ഡൽഹിയിൽ നടത്തിയ പ്രതികരണം സംഘപരിവാരത്തിന്റെ വംശീയ താൽപ്പര്യങ്ങൾക്ക് ശക്തി പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ബിജെപി രാഷ്ട്രീയ പ്രചാരണ വിഷയമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നു എന്നത് അവർ തമ്മിലുള്ള അന്തർധാര വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകക്ഷി എംഎൽഎ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വസ്തുനിഷ്ഠമായി മറുപടി പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും, വിദ്വേഷ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തി ധ്രുവീകരണം സൃഷ്ടിച്ച് വിഷയത്തെ വഴിതിരിച്ചു വിടാനാണ് ശ്രമിക്കുന്നതെന്നും അഷ്റഫ് മൗലവി ആരോപിച്ചു.

ഇടതു ഭരണത്തിൽ സംഘപരിവാര അജണ്ടകൾ കൃത്യമായി നടപ്പാക്കുന്ന ഏജൻസിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് മാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹിക വിഭജനത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കുകയെന്നത് സിപിഎമ്മും ഇടതുപക്ഷവും കുറേ കാലമായി തുടരുന്ന രാഷ്ട്രീയ നിലപാടാണെന്ന് അഷ്റഫ് മൗലവി പറഞ്ഞു.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എ വിജയ രാഘവനും കടകംപള്ളി സുരേന്ദ്രനും പി മോഹനനും ഉൾപ്പെടെയുള്ളവർ പല തവണ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർഎസ്എസ്സുമായി ഐക്യപ്പെട്ട് തുടർഭരണം ഉറപ്പാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും പിണറായി വിജയനെ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

  ആശാ വർക്കർമാരുടെ സമരം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജോയ് മാത്യു

Story Highlights: SDPI accuses Kerala CM Pinarayi Vijayan of aligning with Sangh Parivar agenda

Related Posts
സിപിഐഎം നേതാവ് എസ് രാജേന്ദ്രൻ എൻഡിഎയിലേക്ക്?
S. Rajendran NDA

ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രൻ എൻഡിഎയിൽ ചേരുമെന്ന് സൂചന. Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
monthly payment controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പിന്തുണയുമായി സിപിഐഎം Read more

കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ദീപിക
Deepika Church Criticism

കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾ അവഗണിച്ചതിന് കോൺഗ്രസിനെയും സിപിഎമ്മിനെയും ദീപിക വിമർശിച്ചു. ബിജെപി ഭരിക്കുന്ന Read more

  ചെറിയ പെരുന്നാൾ: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രിയുടെ ആശംസ
എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേർ കസ്റ്റഡിയിൽ
NIA raid

മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടത്തി. നാല് പേരെ കസ്റ്റഡിയിലെടുത്തു. Read more

മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
masapadi case

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more

വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

  കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
വെളിച്ചം കുറഞ്ഞു: മുഖ്യമന്ത്രി വേദി വിട്ടെന്ന വാർത്ത വ്യാജമെന്ന് സംഘാടകർ
Pinarayi Vijayan

ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ വെളിച്ചം കുറഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read more

‘എമ്പുരാൻ’ ഗുജറാത്ത് വംശ ഹത്യയുടെ ബീഭത്സമായ ഓർമകൾ നമ്മുടെ കൺവെട്ടത്തെത്തിക്കുന്ന പ്രതിബദ്ധതയുള്ള സിനിമ; കെ.ടി. ജലീൽ
Empuraan film review

ഗുജറാത്ത് വംശഹത്യയുടെ ഓർമ്മകൾ ഉണർത്തുന്ന സിനിമയാണ് 'എമ്പുരാൻ' എന്ന് കെ.ടി. ജലീൽ. മുഖ്യമന്ത്രി Read more

Leave a Comment