സുപ്രീംകോടതി അറസ്റ്റ് തടഞ്ഞിട്ടും സിദ്ദിഖ് ഒളിവിൽ; അന്വേഷണസംഘം നോട്ടീസ് നൽകാൻ ഒരുങ്ങുന്നു

നിവ ലേഖകൻ

Siddique sexual assault case

സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതിനെ തുടർന്ന് നടൻ സിദ്ദിഖിനെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘം തീരുമാനിച്ചു. അറസ്റ്റ് തടഞ്ഞെങ്കിലും അന്വേഷണവുമായി സഹകരിക്കണമെന്നാണ് സിദ്ദിഖിന് കോടതിയുടെ നിർദേശം. നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, കോടതിവിധി അനുകൂലമായിട്ടും സിദ്ദിക്കിപ്പോഴും ഒളിവിൽ തുടരുകയാണ്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ആകും സിദ്ദിഖ് ഹാജരാവുക. ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും.

വിചാരണ കോടതിക്ക് സിദ്ദിഖിക്കിന് ജാമ്യം നൽകാം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ സംസ്ഥാന സർക്കാരിനും പരാതിക്കാരിക്കും സുപ്രീംകോടതി അവസരം നൽകിയിരുന്നു. അതിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സിദ്ദിഖ് സമയം തേടിയാൽ സുപ്രീംകോടതി അതും അനുവദിച്ചേക്കും.

നിലവിൽ കേസന്വേഷണം അവസാന ഘട്ടത്തിലാണ്. സിദ്ദിഖിനെ ചോദ്യം ചെയ്ത ശേഷം ഉടൻതന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സിദ്ദിഖിന്റെ ആവശ്യം അംഗീകരിച്ചു മുൻകൂർ ജാമ്യം നൽകിയാലും വ്യവസ്ഥകൾ നിശ്ചയിക്കാൻ വിചാരണ കോടതിയോട് ആവശ്യപ്പെട്ടേക്കും.

  പേരൂർക്കടയിൽ ദളിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; SI പ്രസാദിനെ സസ്പെൻഡ് ചെയ്തു

രാജ്യം വിട്ടുപോകരുതെന്നോ, ആവശ്യപ്പെടുമ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്കും മുൻപാകെ ഹാജരാകണം എന്നോ വ്യവസ്ഥകൾ വയ്ക്കാം. അഥവാ ഹർജി തള്ളുകയാണെങ്കിൽ സംസ്ഥാന സർക്കാരിന് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാം.

Story Highlights: Actor Siddique continues to evade authorities despite Supreme Court’s directive in sexual assault case

Related Posts
പേരൂർക്കടയിൽ ദളിത് യുവതിക്കെതിരെ അതിക്രമം; എസ്ഐക്ക് വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
Dalit woman harassment

പേരൂർക്കടയിൽ ദളിത് യുവതിക്കെതിരെ നടന്ന അതിക്രമത്തിൽ എസ്ഐക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ Read more

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതി നിർദ്ദേശങ്ങൾ തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
Mullaperiyar Dam issue

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ കേരളത്തിന് Read more

മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി
Mullaperiyar dam repairs

മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്നാടിന് സുപ്രീംകോടതിയുടെ അനുമതി. കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
സോഫിയ ഖുറേഷി അധിക്ഷേപം: മന്ത്രി കുൻവർ വിജയ് ഷായുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
Sophia Qureshi insult case

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസിൽ മന്ത്രി കുൻവർ വിജയ് ഷായുടെ അറസ്റ്റ് Read more

ദളിത് യുവതിയുടെ ദുരനുഭവം: റിപ്പോർട്ട് തേടി മന്ത്രി കേളു, വിമർശനവുമായി പ്രതിപക്ഷവും
Dalit woman harassment

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത സംഭവം വിവാദമായി. Read more

പേരൂർക്കടയിൽ ദളിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; SI പ്രസാദിനെ സസ്പെൻഡ് ചെയ്തു
Kerala Police action

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ Read more

വിജയ് ഷായുടെ ഹർജി സുപ്രീം കോടതിയിൽ; കേണൽ സോഫിയ ഖുറേഷിക്കെതിരായ കേസിൽ ഇന്ന് വാദം കേൾക്കും
Supreme Court hearing

മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. കേണൽ സോഫിയ Read more

  വ്യാജ മരണവാർത്ത നൽകി മുങ്ങിയ തട്ടിപ്പുകാരൻ പിടിയിൽ
സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതിയുടെ നീക്കം; പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അണിനിരത്തി സ്റ്റാലിൻ
Presidential reference on Supreme Court

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം പ്രതിരോധിക്കാൻ പ്രതിപക്ഷസർക്കാരുകളെ Read more

കേരളത്തിൽ വീണ്ടും ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എം.ആർ. അജിത് കുമാർ ബറ്റാലിയൻ എഡിജിപി
Kerala IPS Reshuffle

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സർക്കാർ. എം.ആർ. അജിത് കുമാറിനെ Read more

വ്യാജ മരണവാർത്ത നൽകി മുങ്ങിയ തട്ടിപ്പുകാരൻ പിടിയിൽ
Fraudster arrested

കോട്ടയം കുമാരനല്ലൂർ സ്വദേശിയായ സജീവ് എം.ആറിനെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണം Read more

Leave a Comment