Headlines

Kerala News, Politics

തമിഴ്‌നാട് പ്രവാസി ക്ഷേമ ബോര്‍ഡ് സംഘം നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു; പരസ്പര സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്തു

തമിഴ്‌നാട് പ്രവാസി ക്ഷേമ ബോര്‍ഡ് സംഘം നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു; പരസ്പര സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്തു

തമിഴ്‌നാട് പ്രവാസി ക്ഷേമ ബോര്‍ഡ് കമ്മിഷണര്‍ ബി. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള നാല് അംഗ പ്രതിനിധി സംഘം തിരുവനന്തപുരം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെ പദ്ധതികളും സേവനങ്ගളും മനസിലാക്കുന്നതിനും പരസ്പര സഹകരണ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തുന്നതിനുമായാണ് സന്ദര്‍ശനം നടത്തിയത്. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി എന്നിവരുമായി സംഘം ചര്‍ച്ച നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് ഡോ. കെ. വാസുകി പറഞ്ഞു. ലോക കേരള സഭ പ്രവാസികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാരിനു മുന്‍പാകെ അവതരിപ്പിക്കാനുള്ള മികച്ച വേദിയായി മാറിക്കഴിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മലയാളികള്‍ പുതിയ സ്ഥലങ്ങളിലേക്ക് ജോലി തേടി ചേക്കേറി തുടങ്ങിയതായി അജിത് കോളശേരി പറഞ്ഞു. പ്രവാസികളുടെ കഴിവും പരിചയവും കേരളത്തിന്റെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും തൊഴില്‍ അവസരം ഒരുക്കുന്നതിനായി നിക്ഷേപം ആകര്‍ഷിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട് പ്രവാസി ക്ഷേമ ബോര്‍ഡിനെ പ്രതിനിധീകരിച്ച് ബോര്‍ഡ് അംഗങ്ങളായ ജി.വി. റാം, ധ്രുവ് ഗോയല്‍, ഭരത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രവാസ ജീവിതത്തിനു ശേഷം മടങ്ങി വരുന്ന മലയാളികള്‍ക്കായി നിരവധി സംരംഭക, ക്ഷേമ പദ്ധതികള്‍ നോര്‍ക്ക മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതായി അജിത് കോളശേരി പറഞ്ഞു. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി. നോര്‍ക്ക പ്രോജക്ട് മാനേജര്‍ ഫിറോസ് ഷാ, അസിസ്റ്റന്റ് കവിപ്രിയ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Story Highlights: Tamil Nadu delegation visits Kerala to study Norka Roots’ initiatives and explore collaboration opportunities in expatriate welfare.

More Headlines

മുഖ്യമന്ത്രിയും കെയ്‌സണ്‍ പിആര്‍ ഏജന്‍സിയും: ഉയരുന്ന ചോദ്യങ്ങള്‍
മുഖ്യമന്ത്രി മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു: കെ സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി; പി.ആർ. ഏജൻസിയുടെ പങ്കിനെ കുറിച്ച് ചോദ്യം
11 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 5 വർഷം തടവും പിഴയും
വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അമ്മയും മകനും അറസ്റ്റിൽ
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
ക്രൈം നന്ദകുമാർ അറസ്റ്റിൽ; നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടപടി
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: ദ ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചു
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി കെ ടി ജലീൽ; കോടിയേരിയെ അനുസ്മരിച്ച് കുറിപ്പ്

Related posts

Leave a Reply

Required fields are marked *