ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മകന് 1.50 ലക്ഷം രൂപയുടെ ഐഫോൺ സമ്മാനമായി നൽകിയ ആക്രി കച്ചവടക്കാരനായ അച്ഛന്റെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലായി. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തു. സ്ക്രാപ്പ് ഡീലറുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
വിലയേറിയ ഗാഡ്ജെറ്റുകൾ വാങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പലരും അഭിനന്ദിച്ചു. വൈറലായ വീഡിയോയിൽ തന്റെ നേട്ടത്തെക്കുറിച്ച് സംസാരിക്കുന്ന ആ മനുഷ്യനെയും കാണാം. അച്ഛന്റെ ത്യാഗത്തോളം വലുതായ മറ്റൊന്നില്ലെന്നും യഥാർത്ഥ നായകനാണെന്നും കാണികൾ അഭിപ്രായപ്പെട്ടു. പതിനൊന്ന് ലക്ഷം പേരാണ് ഇതിനകം വിഡിയോ കണ്ടത്.
ഈ മാസം ആദ്യം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 16 സീരീസ് ഇന്ത്യയിലുടനീളം ആവേശം സൃഷ്ടിച്ചിരുന്നു. നിരവധി ആളുകൾ തങ്ങൾ സ്വന്തമാക്കിയ ഐഫോൺ 16 സീരീസിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഈ സാഹചര്യത്തിലാണ് ആക്രി കച്ചവടക്കാരനായ അച്ഛൻ മകന് സമ്മാനമായി ഐഫോൺ നൽകിയത് ശ്രദ്ധേയമായത്.
Story Highlights: Scrap dealer gifts multiple iPhones worth Rs 1.50 lakh to son for top board exam results