സിഎംആർഎൽ കോഴ കേസ്: എസ്എഫ്ഐഒ അന്വേഷണ കാലാവധി ഇന്ന് അവസാനിക്കും

Anjana

SFIO probe CMRL bribery case

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ സിഎംആർഎൽ കോഴ കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. എട്ട് മാസത്തെ അന്വേഷണ കാലയളവാണ് പൂർത്തിയാകുന്നത്. അന്വേഷണ റിപ്പോർട്ട് ഭാഗികമായി തയ്യാറായതായാണ് വിവരം.

എന്നാൽ, കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ അന്വേഷണ സംഘം നിയമപരമായ തടസ്സങ്ങൾ നേരിടുന്നുണ്ട്. സിഎംആർഎല്ലിന്റെ ഹർജിയിൽ എസ്എഫ്ഐഒ അന്വേഷണം നിയമവിരുദ്ധമാണെന്ന വാദം ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിൽ തീരുമാനമാകും വരെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോടതി നവംബർ 12 വരെ സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ, അന്വേഷണത്തിലെ കണ്ടെത്തലുകൾ എസ്എഫ്ഐഒ കോടതിയെ അറിയിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ എന്തെങ്കിലും കണ്ടെത്തലുകൾ ഉണ്ടെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കും. ഈ കേസിൽ എസ്എഫ്ഐഒയുടെ നേതൃത്വത്തിൽ ക്രിമിനൽ അന്വേഷണമാണ് നടക്കുന്നത്.

Story Highlights: SFIO probe into CMRL-Exalogic deal involving Kerala CM’s daughter concludes today

Leave a Comment