റെയിൽവേയിൽ 11,558 ഒഴിവുകൾ: ഗ്രാജ്യേറ്റ്, അണ്ടർ ഗ്രാജ്യേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

Indian Railways Recruitment 2023

റെയിൽവേയുടെ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലെ (എൻടിപിസി) 11,558 ഒഴിവുകളിലേക്ക് വിവിധ റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജ്യേറ്റ് തസ്തികകളിൽ 174 ഒഴിവും അണ്ടർ ഗ്രാജ്യേറ്റ് തസ്തികകളിൽ 112 ഒഴിവുമാണുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, ഒരു അപേക്ഷകന് ഏതെങ്കിലും ഒരു ആർആർബിയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഗ്രാജ്യേറ്റ് തസ്തികകളിൽ ചീഫ് കമേഴ്സ്യൽ കം ടിക്കറ്റ് സുപർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൌണ്ട്സ് അസിസിറ്റൻ്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷൻ ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകൾ ഉൾപ്പെടുന്നു. ഈ തസ്തികകൾക്ക് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വേണ്ടത്.

ചില തസ്തികകൾക്ക് ഇംഗ്ലീഷ്/ഹിന്ദി കംപ്യൂട്ടർ ടൈപ്പിങ് കൂടി ആവശ്യമാണ്. 18 മുതൽ 36 വയസുവരെയുള്ളവർക്കാണ് ഗ്രാജ്യേറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനാകുക. ഗ്രാജ്യേറ്റ് തസ്തികകൾക്കുള്ള അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 13 ആണ്.

  റെയിൽവേ യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കുന്നു; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

അണ്ടർ ഗ്രാജ്യേറ്റ് തസ്തികകളിൽ കമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ജുനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൌണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക് എന്നിവ ഉൾപ്പെടുന്നു. ഈ തസ്തികകൾക്ക് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വേണ്ടത്. അണ്ടർ ഗ്രാജ്യേറ്റ് തസ്തികകൾക്കുള്ള പ്രായപരിധി 18 മുതൽ 33 വയസ് വരെയാണ്.

ഒക്ടോബർ 20 വരെ അണ്ടർ ഗ്രാജ്യേറ്റ് തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www. railwayboard/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Story Highlights: Indian Railways announces 11,558 vacancies in Non-Technical Popular Categories (NTPC) across various Railway Recruitment Boards

Related Posts
വന്ദേഭാരത് ട്രെയിനിൽ ചോർച്ച; എസി പ്രവർത്തിച്ചില്ല, റീഫണ്ട് തേടി യാത്രക്കാർ
Vande Bharat train

വാരാണസിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് എ.സിയിൽ നിന്ന് വെള്ളം സീറ്റിലേക്ക് ഒലിച്ചിറങ്ങിയത്. Read more

റെയിൽവേ യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കുന്നു; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
railway passenger fares

ഇന്ത്യൻ റെയിൽവേ യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ Read more

  വന്ദേഭാരത് ട്രെയിനിൽ ചോർച്ച; എസി പ്രവർത്തിച്ചില്ല, റീഫണ്ട് തേടി യാത്രക്കാർ
പോളിടെക്നിക് കോളജിലും ഭിന്നശേഷി കോർപ്പറേഷനിലും അവസരങ്ങൾ
Kerala job openings

നെടുമങ്ങാട് ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Read more

ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ നിയമനം: 28,100 രൂപ വരെ ശമ്പളം
System Administrator Recruitment

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. Read more

പി.എസ്.സി പരീക്ഷാ തീയതികളില് മാറ്റം; പുതിയ അറിയിപ്പുകൾ ഇതാ
Kerala PSC Exam

പി.എസ്.സി ഒ.എം.ആർ പരീക്ഷാ തീയതിയിലും, ബിരുദതല പ്രാഥമിക പരീക്ഷാ കേന്ദ്രത്തിലും മാറ്റങ്ങൾ വരുത്തി. Read more

തിരുവനന്തപുരം എൻജിനീയറിംഗ് കോളേജുകളിൽ താൽക്കാലിക നിയമനം
Engineering College Recruitment

തിരുവനന്തപുരം ജില്ലയിലെ കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് Read more

പട്ടാമ്പി സംസ്കൃത കോളേജിൽ അധ്യാപക നിയമനം; പൂക്കോട് മോഡൽ സ്ക്കൂളിൽ ലൈബ്രേറിയൻ നിയമനം
Kerala job openings

പാലക്കാട് പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ സുവോളജി വിഭാഗത്തിൽ അതിഥി Read more

  വന്ദേഭാരത് ട്രെയിനിൽ ചോർച്ച; എസി പ്രവർത്തിച്ചില്ല, റീഫണ്ട് തേടി യാത്രക്കാർ
കൊല്ലം, ആലപ്പുഴ ജില്ലകളിലെ ശിശു സംരക്ഷണ യൂണിറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു!
Child Protection Unit Recruitment

കൊല്ലം, ആലപ്പുഴ ജില്ലകളിലെ ശിശു സംരക്ഷണ യൂണിറ്റുകളിലേക്ക് റിസോഴ്സ് പേഴ്സൺ, പ്രൊട്ടക്ഷൻ ഓഫീസർ, Read more

ഹോമിയോപ്പതി ആശുപത്രിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം; സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
Job openings in Kerala

തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച്.എം.സിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ക്ലറിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. Read more

മഞ്ചേരി ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ അവസരം: ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ നിയമനം
Polytechnic College Recruitment

മഞ്ചേരി ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ Read more

Leave a Comment