Headlines

Weather

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മധ്യ തെക്കൻ ജില്ലകളിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കർണാടക മുതൽ ഗൾഫ് ഓഫ് മന്നാർ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സജീവമായതാണ് ഇതിന് കാരണം. വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴ പ്രതീക്ഷിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശ്രീലങ്കയ്ക്ക് സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള-തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലോര മേഖലകളിൽ ജാഗ്രത പാലിക്കേണ്ടതാണ്.

Story Highlights: Heavy rains expected in central and southern districts of Kerala for next three days, yellow alert issued for 9 districts

More Headlines

സ്വർണവിലയിൽ കുറവ്; വെള്ളി വിലയിൽ വർദ്ധനവ്
പോക്സോ കേസിൽ മോൻസൺ മാവുങ്കൽ വെറുതെ; മാനേജർ കുറ്റക്കാരൻ
പി വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ നടപടി; കൂടരഞ്ഞി പഞ്ചായത്ത് വീണ്ടും ടെൻഡർ വി...
കേരളത്തിൽ എല്ലാവർക്കും സിപിആർ പരിശീലനം നൽകാൻ ആരോഗ്യ വകുപ്പ്
കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത
നടൻ സിദ്ദിഖിൻ്റെ മകൻ്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ആരോപണം
നഗരഭരണ മികവിൽ കേരളം ഒന്നാമത്; 59.31 മാർക്കോടെ മുന്നിൽ
നെഹ്റു ട്രോഫി വള്ളം കളി: വിജയ തർക്കത്തിൽ വീയപുരം ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം: രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Related posts

Leave a Reply

Required fields are marked *