ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഡിജിപിക്ക് പരാതി നല്‍കി. നടിയുടെ അഭിഭാഷകന്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നും വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണ് താനെന്നും ബാലചന്ദ്ര മേനോന്‍ പരാതിയിൽ പറയുന്നു.
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് നടിയുടെ അഭിഭാഷകൻ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ബാലചന്ദ്ര മേനോന്‍ പരാതിയില്‍ വ്യക്തമാക്കുന്നു. മൂന്നോളം ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു അഭിഭാഷകന്റെ ഭീഷണി. സെപ്റ്റംബര്‍ 13 ന് ഭാര്യയുടെ നമ്പറിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ നടി തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടുവെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍ വിവരങ്ങളടക്കം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നതായി ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
Story Highlights: Actor-director Balachandra Menon files complaint against actress and lawyer for alleged sexual harassment accusations and blackmail