കെ.എസ്.ഇ.ബി. ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി മുന്നോട്ട്

നിവ ലേഖകൻ

KSEB consumer service initiatives

കെ.എസ്.ഇ.ബി. ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി മുന്നോട്ട് പോകുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക, അവരുമായുള്ള ബന്ധം കൂടുതൽ ഊഷ്മളവും വിശ്വസ്തവുമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ പദ്ധതി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടർന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര് 2 രാവിലെ 10-ന് പാലക്കാട്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഹാളില് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി നിര്വ്വഹിക്കും. ഉപഭോക്തൃ സേവനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരും ഓഫീസർമാരും അവരുടെ കാര്യാലയങ്ങളിൽ എത്തിച്ചേരും. അവിടെ ഉപഭോക്തൃ സേവന സംബന്ധിയായ പ്രശ്നങ്ങളെയും പരിമിതികളെയും കുറിച്ച് ചർച്ച ചെയ്യുകയും സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യും. ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുകയും പുതിയ കണക്ഷനുകൾ നിയമപരമായ തടസ്സങ്ങളില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഒക്ടോബർ 2 മുതൽ 8 വരെയുള്ള ഉപഭോക്തൃ സേവന വാരത്തിൽ, ജീവനക്കാർ ഓഫീസും പരിസരവും വൃത്തിയാക്കുകയും അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റുകയും ചെയ്യും. വിതരണ വിഭാഗം കാര്യാലയങ്ങളിൽ പൊതുജനങ്ങൾക്ക് സവിശേഷ പരിഗണന നൽകി അവരുടെ പരാതികളും ആശങ്കകളും സംശയങ്ങളും പരിഹരിക്കും. ഡിവിഷൻ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കുകയും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കുകയും ചെയ്യും. സേവനത്തിലെ പരിമിതികൾ തിരിച്ചറിയാൻ അഭിപ്രായ സർവ്വേ നടത്തുകയും, ‘ഉപഭോക്തൃ സദസ്സ്’ എന്ന പേരിൽ വാട്സാപ് കൂട്ടായ്മകൾ രൂപീകരിക്കുകയും ചെയ്യും. കൂടാതെ, വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ പരിസരം വൃത്തിയാക്കുകയും വാർഡ്തല സമിതികൾ രൂപീകരിക്കുകയും ചെയ്യും. Story Highlights: KSEB launches consumer-friendly initiatives to strengthen customer relationships and improve services

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  എംബിആർജിഐ 2024 റിപ്പോർട്ട്: 15 കോടിയിലധികം പേർക്ക് പ്രയോജനം, 220 കോടി ദിർഹം ചെലവഴിച്ചു
Related Posts
ചെറിയ പെരുന്നാൾ ദിനങ്ങളിൽ കസ്റ്റംസ്, ജിഎസ്ടി ഓഫീസുകൾക്ക് അവധിയില്ല
Eid al-Fitr office closure

ചെറിയ പെരുന്നാൾ ദിനങ്ങളിൽ കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഓഫീസുകൾ പ്രവർത്തിക്കും. ഏപ്രിൽ Read more

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ എസ്പിസി കേഡറ്റുകളെ കാര്യക്ഷമമായി ഉപയോഗിക്കണം: മുഖ്യമന്ത്രി
Student Police Cadets

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. Read more

  എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും
മാസപ്പടി കേസ്: കോൺഗ്രസ് പിണറായിയെ വെള്ളപൂശുന്നുവെന്ന് ഷോൺ ജോർജ്
Masappady Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെയും കുടുംബത്തെയും വെള്ളപൂശാനുള്ള കോൺഗ്രസിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് ബിജെപി Read more

തൊഴിലുറപ്പ് വേതനം വർധിപ്പിച്ചു; കേരളത്തിൽ 369 രൂപ
MGNREGS wages

കേന്ദ്ര സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 369 രൂപയാക്കി വർധിപ്പിച്ചു. 23 രൂപയാണ് Read more

മാസപ്പടി കേസ്: ഹൈക്കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടി – എം.ബി. രാജേഷ്
Masappady Case

മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രതിപക്ഷത്തിന്റെ നിലപാട് Read more

52 കിലോ കഞ്ചാവുമായി പിടിയിൽ: പ്രതികൾക്ക് 15 വർഷം തടവ്
Kerala Cannabis Case

ചടയമംഗലം പോലീസ് പിടികൂടിയ 52 കിലോ കഞ്ചാവ് കേസിലെ പ്രതികൾക്ക് 15 വർഷം Read more

2025 യുജിസി കരട് ചട്ടങ്ങൾ: കേരളത്തിന്റെ നിലപാട് റിപ്പോർട്ട് സമർപ്പിച്ചു
UGC Draft Regulations

2025-ലെ യുജിസി കരട് ചട്ടങ്ങളെ സംബന്ധിച്ച കേരളത്തിന്റെ നിലപാട് വിശദീകരിക്കുന്ന റിപ്പോർട്ട് യുജിസി Read more

ചോദ്യപേപ്പർ ചോർച്ച: മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം
question paper leak

ചോദ്യപേപ്പർ ചോർച്ചാ കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. Read more

  ശാസ്താംകോട്ടയിൽ ലഹരിവിരുദ്ധ യാത്രയുമായി ട്വന്റിഫോർ; ജനങ്ങൾ ഒന്നടങ്കം പങ്കാളികൾ
മാസപ്പടി കേസ്: നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ
Masappady Case

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. തുടർ Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദേശം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മെയ് Read more

Leave a Comment