വെടിയുണ്ടകൾക്ക് തോൽപ്പിക്കാനാകാത്ത ധീരപോരാളി: സ. പുഷ്പനെ അനുസ്മരിച്ച് എം വി ഗോവിന്ദൻ

നിവ ലേഖകൻ

Pushpan CPI(M) fighter

കൂത്തുപറമ്പ് വെടിവെപ്പിൽ ജീവൻ പൊലിഞ്ഞ അഞ്ച് ധീരസഖാക്കൾക്കൊപ്പം വെടിയേറ്റ സ. പുഷ്പന്റെ വിയോഗത്തിലൂടെ വെടിയുണ്ടകൾക്ക് തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ് നമുക്ക് നഷ്ടമായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വെടിയേറ്റ് കഴുത്തിന് താഴെ തളർന്നിട്ടും മരണത്തെ തോൽപ്പിച്ച പുഷ്പൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കിടപ്പിലായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്റെയുള്ളിലെ അടങ്ങാത്ത പോരാട്ടവീര്യമാണ് ദീർഘമായ ഈ കാലത്തെ അതിജീവിക്കാൻ പുഷ്പന് കരുത്ത് നൽകിയത്. സ്കൂൾകാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന പുഷ്പൻ ചെറിയ പ്രായത്തിലേ കുടുംബത്തിന്റെ ചുമതല സ്വയമേറ്റെടുത്തു. വിവിധ ജോലികൾ ചെയ്ത് കുടുംബം പോറ്റുന്നതിനിടയിലും നാട്ടിലെ സമര പരിപാടികളിൽ സജീവമായിരുന്നു.

1994 നവംബർ 25ന് യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം വി രാഘവനെതിരായ കരിങ്കൊടി പ്രകടനത്തിൽ പുഷ്പനും അണിചേർന്നു. തന്റെ ഇരുപത്തിനാലാം വയസ്സിൽ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പൻ പോരാളികൾക്ക് ആവേശമായി. മരുന്നുകൾക്കും വേദനകൾക്കുമിടയിലൂടെ കടന്നുപോകുമ്പോഴും പുഷ്പൻ തന്റെയുള്ളിലെ വിപ്ലവാവേശത്തെ കനലൂതിത്തെളിച്ചു കൊണ്ടേയിരുന്നു.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്ജ് സിപിഐഎം വേദിയിൽ; പ്രതികരണവുമായി കെ.കെ. ശൈലജ

വിദ്യാർഥി, യുവജന സമ്മേളനവേദികളിൽ നേരിട്ടെത്തിയും കത്തുകളിലൂടെയും പുഷ്പൻ തന്റെ സഖാക്കൾക്ക് സമരാഭിവാദ്യമർപ്പിച്ചു. വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു. സഹനസൂര്യനായി ജ്വലിച്ച പുഷ്പന്റെ വിയോഗത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Story Highlights: CPI(M) State Secretary M V Govindan remembers Pushpan as an indomitable fighter who survived bullets

Related Posts
ശബരിമല സ്വർണ്ണത്തിൽ പങ്കുപറ്റിയത് ദേവസ്വം ബോർഡിലെയും സർക്കാരിലെയും പലർ; മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ട്?: വി.ഡി. സതീശൻ
Sabarimala gold plating issue

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെതിരെ ഗുരുതര Read more

ശബരിമല സ്വര്ണപ്പാളി വിവാദം: സര്ക്കാരിനെ പ്രതിരോധത്തിലാക്കി രാഷ്ട്രീയപ്പോര്
Sabarimala gold plating

ശബരിമലയിലെ സ്വര്ണപ്പാളി വിവാദം രാഷ്ട്രീയ രംഗത്ത് പുതിയ തലത്തിലേക്ക്. ഭരണപക്ഷത്തിനെതിരെ ശക്തമായ ആയുധമായി Read more

  സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പെരിങ്ങരയിൽ ഫ്ലക്സ് ബാനറുകൾ
ശബരിമല സ്വർണത്തിന്റെ സുരക്ഷയിൽ സർക്കാരിന് വീഴ്ചയെന്ന് സണ്ണി ജോസഫ്
Sabarimala gold issue

ശബരിമലയിലെ സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചെന്ന് കെപിസിസി അധ്യക്ഷൻ Read more

മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളുന്നു; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ
P.V. Anvar

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്ന് പി.വി. അൻവർ ആരോപിച്ചു. മന്ത്രിമാർ Read more

വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കറും മന്ത്രി വി. എൻ. വാസവനും
Vellappally Natesan

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഗവർണർ രാജേന്ദ്ര അർലേക്കറും ദേവസ്വം Read more

സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ യുവനിരയ്ക്ക് പ്രാമുഖ്യം; ബിനോയ് വിശ്വം വീണ്ടും സംസ്ഥാന സെക്രട്ടറി
CPI Kerala

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ശേഷം പുതിയ സംസ്ഥാന എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു. ബിനോയ് വിശ്വം Read more

  യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; എ ഗ്രൂപ്പ് ക്യാമ്പയിനുമായി യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം: അന്തിമ പോരാട്ടത്തിനൊരുങ്ങി ഐ ഗ്രൂപ്പ്
Abin Varkey Youth Congress

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് Read more

വി.എസ്. സുനിൽ കുമാർ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക്; അംഗസംഖ്യ വർദ്ധിപ്പിക്കും
CPI state executive

മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിനെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താൻ ധാരണയായി. Read more

‘കൃത്യതയില്ലാത്ത നേതൃത്വം’; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ വിമർശനം കടുക്കുന്നു
Rajeev Chandrasekhar criticism

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പാർട്ടിയിലെ വിവിധ സെല്ലുകളുടെ ചുമതലക്കാർ വിമർശനവുമായി Read more

പിണറായി വിജയനെതിരെ വിമർശനവുമായി പി.വി. അൻവർ
P.V. Anvar criticism

പി.വി. അൻവർ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചു. മുഖ്യമന്ത്രിയുടെ സി.എം. വിത്ത് മീ Read more

Leave a Comment