70-ാമത് നെഹ്റു ട്രോഫി: കാരിച്ചാൽ PBC അഞ്ചാം തവണയും ‘ജലരാജാവ്’

Anjana

Nehru Trophy Boat Race

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ PBC അഞ്ചാം തവണയും ‘ജലരാജാവ്’ ആയി. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഹീറ്റ്സ് മത്സരത്തിൽ നടന്നത്. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കാരിച്ചാൽ PBC ചൂണ്ടൻ ഒന്നാമതെത്തിയത്. ഇത് കരിച്ചാലിന്റെ 16-ാമത് കിരീടമാണ്.

ഫൈനൽ മത്സരം ഫോട്ടോ ഫിനിഷിലാണ് അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമായിരുന്നു മത്സരത്തിന്റെ അവസാനം. അഞ്ചാം തവണയും ട്രോഫി നേടി പിബിസി ചരിത്രം കുറിക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മാറ്റുരച്ച മത്സരത്തിൽ നിരണം ചുണ്ടൻ, വീയപുരം ചൂണ്ടൻ, നടുഭാഗം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ എന്നിവരാണ് ഫൈനലിൽ ആവേശപ്പോരാടിയത്. ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി മത്സരം അതീവ മത്സരാത്മകമായിരുന്നു, വിജയികളെ നിർണയിക്കാൻ ഫോട്ടോ ഫിനിഷ് വേണ്ടി വന്നു എന്നത് ഇതിന് തെളിവാണ്.

Story Highlights: Karichal PBC wins Nehru Trophy Boat Race for the fifth time, securing their 16th title in a photo finish

Leave a Comment