ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ

Anjana

CPI demands ADGP Ajith Kumar removal

ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആര്‍ അജിത് കുമാറിനെ അടുത്ത മാസം നിയമസഭാ സമ്മേളനം തുടങ്ങുന്നതിനുമുമ്പ് മാറ്റണമെന്ന നിലപാടില്‍ സിപിഐ ഉറച്ചു നില്‍ക്കുന്നു. ഈ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ, സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഘപരിവാര്‍ നേതാക്കളുമായി എം.ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത് മാത്രമല്ല സിപിഐയുടെ പ്രശ്‌നം.

പൂരം കലക്കലില്‍ ആരോപണ വിധേയനായി നില്‍ക്കുന്ന എം.ആര്‍ അജിത് കുമാര്‍, പൂര സമയത്തെ കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലും സിപിഐക്ക് അതൃപ്തിയുണ്ട്. സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തില്‍ എം ആര്‍ അജിത് കുമാര്‍ ഇടപെട്ട പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നാണ് സിപിഐയുടെ ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആര്‍.എസ്.എസ്സുമായി ആര് കൂടിക്കാഴ്ച്ച നടത്തിയാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന അഭിപ്രായപ്രകടനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജും രംഗത്തെത്തി. പി.വി അന്‍വറിന്റെ പരാതി അന്വേഷിച്ച് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഒക്ടോബര്‍ മാസം മൂന്നിന് മുന്‍പാണ്. അടുത്താഴ്ച ആദ്യത്തോടെ ഷേയ്ക്ക് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. അന്‍വറിന്റെ പരാതിയുടെ പരിശോധന റിപ്പോര്‍ട്ടിനൊപ്പം, സിപിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്‍എസ്എസ് നേതാക്കളും അജിത് കുമാറുമായുള്ള കൂടിക്കാഴ്ച റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയേക്കും.

Story Highlights: CPI demands removal of ADGP M.R. Ajith Kumar from law and order duties before next month’s assembly session

Leave a Comment