കോൾഡ് പ്ലേയുടെ മുംബൈ കൺസർട്ടിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റുവെന്ന ആരോപണത്തെ തുടർന്ന് ബുക്ക് മൈ ഷോയുടെ സിഇഒയ്ക്കും ടെക്നിക്കൽ മേധാവിക്കും മുംബൈ പൊലീസ് സമൻസ് അയച്ചു. ബുക്ക് മൈ ഷോയുടെ മാതൃ കമ്പനിയായ ബിഗ് ട്രീ എന്റർടെയ്ൻമെന്റിന്റെ സിഇഒ ആഷിഷ് ഹേമരാജിനി കോൾഡ് പ്ലേയുടെ ഷോ ടിക്കറ്റ് മൂന്നു ലക്ഷത്തിന് കരിഞ്ചന്തയിൽ വിറ്റുവെന്നാണ് ആരോപണം. ഇന്ന് ഇരുവരും പൊലീസിന് മുമ്പാകെ ഹാജരാകണമെന്നാണ് നിർദേശം.
2025 ജനുവരി 19 മുതൽ 21 വരെയാണ് കോൾഡ് പ്ലേ കൺസർട്ട് നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടത്താനായി നിശ്ചയിച്ചിരിക്കുന്നത്. അഡ്വ. അമിത് വ്യാസാണ് ഈ വിഷയത്തിൽ പരാതി നൽകിയിരിക്കുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കൺസർട്ടിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ എല്ലാ സഹായവും നൽകിയത് ബുക്ക് മൈ ഷോയാണെന്നാണ് വ്യാസ് പരാതിയിൽ പറയുന്നത്.
ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ് പ്ലേയുടെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റുവെന്ന ആരോപണത്തെ തുടർന്നാണ് ബുക്ക് മൈ ഷോ സിഇഒ, കമ്പനിയുടെ ടെക്നിക്കൽ ഹെഡ് എന്നിവർക്ക് മുംബൈ പൊലീസ് സമൻസ് അയച്ചത്. ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഈ സംഭവം ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Story Highlights: Mumbai Police summons Book My Show CEO and technical head over allegations of black market ticket sales for Coldplay concert