അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍; വികാരനിര്‍ഭരമായി നാട് യാത്രയയപ്പ് നല്‍കി

Anjana

Arjun Kannadikkal funeral

കണ്ണാടിക്കല്‍ ഗ്രാമത്തിലെ ജനസാഗരത്തിനിടയിലൂടെ അര്‍ജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. എഴുപതോളം ദിവസങ്ങള്‍ക്ക് ശേഷവും അര്‍ജുനെയോര്‍ത്തുള്ള നോവ് ഉണങ്ങാതെ നില്‍ക്കുന്നു. വീടിന് സമീപത്തുള്ള പാടത്തിന് നടുവിലുള്ള റോഡിലൂടെ മൃതദേഹവുമായി ആംബുലന്‍സ് കടന്നുപോകുമ്പോള്‍ പാതയുടെ വശങ്ങളില്‍ നാട്ടുകാര്‍ തടിച്ചുകൂടി. മന്ത്രി എ കെ ശശീന്ദ്രന്‍, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, കെകെ രമ എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് എന്നിവര്‍ യാത്രയ്ക്ക് മുന്നില്‍ നീങ്ങി.

ഒന്‍പത് മണിയോടെ അര്‍ജുന്റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനായി വച്ചു. ഒരു മണിക്കൂറാണ് പൊതുദര്‍ശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും നൂറുകണക്കിനാളുകള്‍ അര്‍ജുനെ കാണാന്‍ എത്തിയതിനാല്‍ പൊതുദര്‍ശനം നീളാനാണ് സാധ്യത. വീട്ടിലേക്ക് അര്‍ജുനെ എത്തിച്ചതോടെ “ഇല്ലാ ഇല്ലാ മരിക്കുന്നില്ല” എന്ന മുദ്രാവാക്യം മുഴക്കി നാട്ടുകാര്‍ അര്‍ജുന്‍ തങ്ങളുടെ ഹൃദയത്തില്‍ എന്നും ജീവിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറുകളുമായെത്തുന്ന സാമൂഹ്യ പ്രതിബന്ധതയുള്ള അര്‍ജുന്റെ വിയോഗം നാടിന് ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. വഴിയരികില്‍ കണ്ണീര്‍പൂക്കളുമായി നാട്ടുകാര്‍ കാത്തുനില്‍ക്കുന്നു. കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. പതിനൊന്ന് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.

Story Highlights: Arjun’s body reaches Kannadikkal amid emotional scenes, funeral to be held

Leave a Comment