Headlines

Politics

അൻവർ എൽഡിഎഫ് വിടണം; യുഡിഎഫിലേക്ക് ക്ഷണിക്കില്ലെന്ന് തീരുമാനം

അൻവർ എൽഡിഎഫ് വിടണം; യുഡിഎഫിലേക്ക് ക്ഷണിക്കില്ലെന്ന് തീരുമാനം

അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആവശ്യപ്പെട്ടു. സർക്കാരിന് എതിരായ കേസിലെ മാപ്പ് സാക്ഷിയാണ് അൻവർ എന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിലേക്ക് അൻവറിനെ ക്ഷണിക്കണോ എന്നത് നേതൃത്വം ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ മറ്റന്നാൾ മുതൽ സമരം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. എന്നാൽ, പിവി അൻവറിനെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട എന്നാണ് ഇന്ന് ചേർന്ന യോഗത്തിലെ തീരുമാനം. അൻവർ പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കട്ടെ, ശേഷം തീരുമാനമെടുക്കാമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി.

അൻവറിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് യുഡിഎഫ് യോഗം ചേർന്നത്. അൻവർ സ്വമേധയാ യുഡിഎഫിൽ വരുന്നെങ്കിൽ മാത്രം അതിനുള്ള മറുപടി നൽകുമെന്നും യോഗത്തിൽ തീരുമാനിച്ചു. നേരത്തെ തീരുമാനിച്ച ഓൺലൈൻ യോഗത്തിൽ, അൻവറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിട്ടുള്ളത്.

Story Highlights: Youth League leader P K Firos demands PV Anwar to leave LDF, UDF decides not to invite Anwar

More Headlines

തൃശൂര്‍ പൂരം വിവാദം: മന്ത്രി കെ രാജനെ ആക്രമിക്കാന്‍ ശ്രമമുണ്ടായെന്ന് വി എസ് സുനില്‍ കുമാര്‍
അന്‍വര്‍ വിഷയം: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍
പി ജയരാജനും ഇപി ജയരാജനും സാധുക്കളെന്ന് പി വി അൻവർ; ആരോപണങ്ങൾക്ക് മറുപടി നൽകി
അന്‍വറിന്റെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം: എകെ ബാലന്‍
പി വി അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
അൻവർ വിഷയത്തിൽ പ്രതികരിക്കാതെ മന്ത്രി റിയാസ്; പാർട്ടിക്ക് റിയാസ് മാത്രം മതിയോ എന്ന് അൻവർ
പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെകെ രമ; അൻവറിന് പിന്നിൽ സിപിഐഎം വിഭാഗമെന്ന് ആരോപണം
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ കെ ടി ജലീലിന്റെ പ്രതികരണം; അജിത് കുമാറിനെതിരായ ആരോപണങ്ങളോട് യോജിപ്പ്
പി.വി. അൻവറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വീണാ ജോർജും വി. ശിവൻകുട്ടിയും

Related posts

Leave a Reply

Required fields are marked *