നിലമ്പൂർ എം എൽ എ പിവി അൻവറിന്റെ വിമർശനങ്ങൾക്ക് പിന്നാലെ, സി പി ഐഎം സൈബർ ഗ്രൂപ്പായി അറിയപ്പെടുന്ന ‘പോരാളി ഷാജി’ പ്രതികരണവുമായി രംഗത്തെത്തി. എന്നാൽ ഇക്കുറി അവർ പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്തുണ നൽകുകയാണ് ചെയ്തത്. ‘പോരാളി ഷാജി’ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ, ബംഗാളിലെ പാർട്ടിയുടെ നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉന്നയിച്ചത്.
അണികൾ എതിരായാൽ നേതാക്കൾക്ക് വിലയില്ലെന്നും തെറ്റുകൾ തിരുത്താനുള്ളതാണെന്നും സൈബർ അണികൾ തുറന്നടിച്ചു. മസിൽ പിടിച്ചു നിന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ബംഗാളിൽ 220 എം എൽ എ മാരും 32 എം പി മാരും ഉണ്ടായിരുന്ന സി പി ഐ എം, എങ്ങനെയാണ് 48 ശതമാനം വോട്ടിൽ നിന്നും 6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതെന്ന് അവർ ചോദിച്ചു.
“ഒരു വടകര പോയിട്ട് ഇതുവരെ കിട്ടിയിട്ടില്ല, എന്നിട്ടല്ലേ കേരളം” എന്ന് സൈബർ അണികൾ കമന്റിൽ ചോദിച്ചു. നേതാക്കൾ അല്ല പാർട്ടിയെന്നും, അണികൾ എതിരായാൽ നേതാക്കൾക്ക് പുല്ലുവിലയാണെന്നും അവർ ഓർമിപ്പിച്ചു. ത്രിപുരയിലെ സ്ഥിതിയും അവർ എടുത്തുകാട്ടി, അവിടെ 50-ലധികം എം എൽ എ മാരും രണ്ട് എംപിമാരും ഉണ്ടായിരുന്നതായി പറഞ്ഞു.
Story Highlights: Porali Shaji, a CPM cyber group, supports PV Anwar’s criticism against the party leadership, citing Bengal’s political decline as a warning.