കേരള സ്കൂൾ കായികമേള 2024: കൊച്ചിയിൽ വിപുലമായ സംഘാടനം

നിവ ലേഖകൻ

Kerala School Sports Festival 2024

കേരള സ്കൂൾ കായികമേള – കൊച്ചി’24 ന്റെ ലോഗോയും ഭാഗ്യച്ചിഹ്നവും തിരുവനന്തപുരത്ത് മന്ത്രിമാരായ പി രാജീവും വി ശിവൻകുട്ടിയും പ്രകാശനം ചെയ്തു. അണ്ണാറക്കണ്ണൻ “തക്കുടു” ആണ് മേളയുടെ ഭാഗ്യചിഹ്നം. സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ ലോകോത്തര കായികമേളകളിൽ മികവ് കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള വിപുലമായി നടത്താൻ തീരുമാനിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്ത് ആദ്യമായാണ് സ്കൂൾ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. സവിശേഷ കഴിവുകളുള്ള കുട്ടികളേയും ഉൾപ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇൻക്ലൂസീവ് സ്പോർട്സ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിലൂടെ ആദ്യമായി നടപ്പാക്കുകയാണ്. 20000 ത്തിലധികം കായിക പ്രതിഭകളും 2000 സവിശേഷ കഴിവുള്ള കായിക പ്രതിഭകളും മേളയിൽ പങ്കെടുക്കുന്നുണ്ട്.

കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകുവാനുള്ള സാധ്യതയുണ്ട് ഇത്തവണത്തേത്. നവംബർ മാസം 4 മുതൽ 11 വരെ കൊച്ചി നഗരത്തിലെ 19 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ 4 വൈകുന്നേരം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിപുലമായ ചടങ്ങുകളോടെയാണ് മത്സരം ആരംഭിക്കുന്നത്.

സമാപനം നവംബർ 11-ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത 50 സ്കൂളുകളിൽ കുട്ടികൾക്ക് മികച്ച താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ സ്വീകരിച്ചുവരുന്നു. സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ നവോത്ഥാനത്തിന് നാന്ദികുറിക്കുവാൻ ഈ മേളയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

Story Highlights: Kerala School Sports Festival 2024 to be held in Kochi with over 22,000 participants, including special abilities athletes

Related Posts
സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

ക്രിസ്മസ് സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ
welfare pension Kerala

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. Read more

രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് അതിജീവിത
Rahul Mamkoottathil case

ബലാത്സംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കേസ് അടച്ചിട്ട കോടതി Read more

കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 12
Keltron media studies

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരം, Read more

സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം; 11 മാസത്തിനിടെ 356 മരണം
Kerala leptospirosis outbreak

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. 11 മാസത്തിനിടെ 5000-ൽ അധികം പേർക്ക് Read more

Leave a Comment