ഗംഗാവലിയിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തി; മുങ്ങൽ വിദഗ്ധരുടെ സംഘത്തിൽ മലയാളിയും

നിവ ലേഖകൻ

Arjun's lorry found Gangavali river

ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘത്തിൽ കൊല്ലം സ്വദേശിയായ ജോമോനും ഉണ്ടായിരുന്നു. മണ്ണും കല്ലും നിറഞ്ഞ സ്ഥലത്ത് 12 അടി താഴ്ചയിൽ ചരിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു ലോറി കണ്ടെത്തിയതെന്ന് ജോമോൻ പറഞ്ഞു. ഒരു ലാഡറിന്റെ ഭാഗം കണ്ടെത്തിയതിനെത്തുടർന്നാണ് അതേ പോയിന്റിൽ തിരച്ചിലും ഡ്രെഗ്ജിങ്ങും നടത്തിയത്. ദൗത്യം ദുഷ്കരമായിരുന്നുവെന്ന് ജോമോൻ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോറിയുടെ ഫോട്ടോയിൽ കണ്ട ബമ്പറിന്റെ എഴുത്തും കളറും സാമ്യമുള്ളതായിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അർജുന്റെ ലോറി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഡ്രെഡ്ജിങ്ങിന്റെ ഇടയിൽ പുഴയുടെ അടിത്തട്ടിൽ കറുത്ത ലോഹഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് മുങ്ങൽ വിദഗ്ദ്ധർ അതേ പോയിന്റിൽ തിരച്ചിലിനായി ഇറങ്ങിയത്. വേലിയിറക്കത്തിൽ വെള്ളമിറങ്ങിയപ്പോൾ ക്രെയിനുപയോഗിച്ച് ലോറി ഉയർത്തുകയായിരുന്നു. 72-ാം ദിവസമാണ് ഗംഗാവലിയിൽ നിന്നും ലോറി കണ്ടെത്തുന്നത്.

കരയിൽ നിന്ന് 65 മീറ്റർ അകലെയായി 12 മീറ്റർ താഴ്ചയിലായിരുന്നു ലോറി കണ്ടെത്തിയത്. ക്യാബിൻ തകർന്നെങ്കിലും അതിനുള്ളിലായിരുന്നു മൃതദേഹം. ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹം കാർവാർ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം അർജുന്റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും.

  കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. ഷിരൂരില് കരയിലെത്തിച്ച അര്ജുന്റെ ലോറി പരിശോധിച്ചപ്പോള് ക്യാബിനകത്ത് നിന്ന് അസ്ഥി കണ്ടെത്തി. ക്യാബിന് പൊളിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് അർജുന്റെ കുടുംബം പറഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളികൾ കൂടെ നിന്നു. പ്രതിസന്ധി നിറഞ്ഞ സമയമാണ് കടന്നുപോയതെന്നും ദൗത്യം വിജയകരമാക്കാൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു.

Story Highlights: A Malayali diver named Jomon was part of the team that found Arjun’s lorry in the depths of Gangavali river after 72 days of search.

Related Posts
ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
VC appointment

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വി.സി. നിയമനത്തിൽ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. Read more

  ചാറ്റ് ജിപിറ്റി പറഞ്ഞ തണ്ണിമത്തൻ കിടു; വൈറലായി യുവതിയുടെ വീഡിയോ
കേരളത്തിൽ 2 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ
Kerala train stops

കേരളത്തിൽ രണ്ട് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് Read more

ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 13 പേർ; കൂടുതലും സ്ത്രീകളും യുവാക്കളും
Kollam road accidents

കൊല്ലം ജില്ലയിൽ 16 ദിവസത്തിനിടെ 13 പേർ വാഹനാപകടങ്ങളിൽ മരിച്ചു. മരിച്ചവരിൽ കൂടുതലും Read more

ലഹരിക്കെതിരെ ജ്യോതിര്ഗമയ ബോധവത്കരണ പരിപാടികള്
anti drug campaign

ലഹരി മാഫിയയുടെ പിടിയില് നിന്ന് കേരളത്തെ രക്ഷിക്കാന് ലക്ഷ്യമിട്ടുള്ള എസ്കെഎന് 40 ജ്യോതിര്ഗമയയുടെ Read more

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Malappuram tourist bus accident

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ നിശ്ചയ Read more

  കോട്ടയത്ത് കാർ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
മൂന്നാറിൽ കാട്ടാനകൾ എഎൽപി സ്കൂൾ തകർത്തു; വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമോ എന്ന് ആശങ്ക
Munnar wild elephants

മൂന്നാർ നയമക്കാട് ഈസ്റ്റിലെ എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ Read more

അനാരോഗ്യകരമായ തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷിക്കാം
pre-matric scholarship

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് പട്ടികജാതി വികസന Read more

അപൂർവ്വ രോഗം ബാധിച്ച കുഞ്ഞിന് സഹായം തേടി മലപ്പുറത്തെ ഒരു കുടുംബം
rare disease treatment

മലപ്പുറം വേങ്ങര സ്വദേശികളായ ഷാജി കുമാറിൻ്റെയും അംബികയുടെയും മൂന്ന് വയസ്സുള്ള മകൻ നീരവിന് Read more

കോട്ടയത്ത് കാർ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
Kottayam car accident

കോട്ടയം പാമ്പാടി കുറ്റിക്കലിൽ കാർ സ്കൂൾ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു. മാമോദിസ Read more

Leave a Comment