ബെംഗളൂരു കൊലപാതകം: മുഖ്യപ്രതി മുക്തി രഞ്ജൻ ആത്മഹത്യ ചെയ്തു

Anjana

Bengaluru murder case suspect suicide

ബെംഗളൂരുവിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിൽ പ്രതിയായ മുക്തി രഞ്ജൻ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. ഒഡിഷയിലെ ഭദ്രക് ജില്ലയിൽ വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. യുവതിയായ മഹാലക്ഷ്മിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ മുഖ്യപ്രതിയാണ് മുക്തി രഞ്ജൻ.

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ വയാലിക്കാവിൽ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്‌മെന്റിൽ നിന്നാണ് മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പാർട്‌മെന്റിൽ നിന്നു ദുർഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങൾ ഫ്രിഡ്ജിൽ നിന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. മാളിലെ ജീവനക്കാരിയായിരുന്നു മഹാലക്ഷ്മി. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന മഹാലക്ഷ്മി ഒറ്റയ്ക്കാണു താമസിച്ചിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഹാലക്ഷ്മിയുടെ സഹപ്രവർത്തകനും ബെംഗളൂരുവിലെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായിരുന്നു മുക്തി രഞ്ജൻ. ബുധനാഴ്ചയാണ് ഇയാൾ ഒഡിഷയിലെ പാണ്ടി ഗ്രാമത്തിലെ വീട്ടിലെത്തിയത്. കൊലപാതക കേസിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. മൊബൈൽ ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒളിയിടത്തിലെത്തിയപ്പോഴാണ് മുക്തി രഞ്ജനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.

Story Highlights: Main suspect in Bengaluru woman’s murder case found dead in apparent suicide in Odisha

Leave a Comment