പി ശശിക്കെതിരെ അന്വേഷണം വേണ്ടെന്ന് സിപിഐഎം; എഡിജിപിയെ മാറ്റേണ്ടതില്ലെന്നും തീരുമാനം

നിവ ലേഖകൻ

CPI(M) decision on PV Anwar allegations

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പി. വി. അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചു. ശശി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഡിജിപിയെ ഉടൻ മാറ്റേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. അൻവറിന്റെ പരാതിയിൽ തൽക്കാലം തുടർ നടപടിയില്ല. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോർട്ടുകളും വന്ന ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം. പി. വി.

അൻവർ എം. എൽ. എ. നൽകിയ പരാതിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദമായ ചർച്ച നടന്നിട്ടുണ്ടെന്നാണ് സൂചന. അൻവറിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പാർട്ടി ശരിവെക്കുന്നുവെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.

തൃശൂർ പൂരം കലക്കലിൽ ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. പി. വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകൾ കൈമാറിയിട്ടില്ല. ആരോപണങ്ങളുടെ പേരിൽ മാത്രം അന്വേഷണം വേണ്ടെന്നാണ് പാർട്ടി നിലപാട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എംആർ അജിത് കുമാറിനുമെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ വളരെ ഗുരുതരമായിരുന്നു.

  വഖഫ് നിയമ ഭേദഗതി ബില്ലിന് സിബിസിഐ പിന്തുണ

ഇത് പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ ആശയക്കുഴപ്പമുണ്ടാക്കി. പാർട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വേളയിലായിരുന്നു ഈ ആരോപണങ്ങൾ വരുന്നത്. ബ്രാഞ്ച് സമ്മേളനങ്ങൾ കഴിഞ്ഞ് ലോക്കൽ സമ്മേളനങ്ങളിലേക്ക് സിപിഐഎം കടക്കുകയാണിപ്പോൾ. ഈ ഘട്ടത്തിലാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത്.

Story Highlights: CPI(M) state secretariat decides against investigation on PV Anwar’s allegations against P Sasi and MR Ajith Kumar

Related Posts
മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
masapadi case

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് Read more

വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: 75 വയസ്സ് പ്രായപരിധി ഒഴിവാക്കണമെന്ന് ആവശ്യം
CPI(M) age limit

സിപിഐഎം പാർട്ടി കോൺഗ്രസിൽ 75 വയസ്സ് പ്രായപരിധി ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. മുതിർന്ന Read more

  സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബി?
സിപിഐഎം പാർട്ടി കോൺഗ്രസ്: കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ പി ജയരാജൻ
CPI(M) Party Congress

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ നയരൂപീകരണം കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: ഇന്ന് മുതൽ പൊതുചർച്ച
CPI(M) Party Congress

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച ആരംഭിക്കും. പ്രകാശ് കാരാട്ട് അവതരിപ്പിച്ച Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബി?
CPI(M) General Secretary

മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും. എം.എ. Read more

സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
CPI(M) general secretary

പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിലായിരിക്കും. 75 Read more

  സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
സിപിഐഎം പാർട്ടി കോൺഗ്രസ് നിർണായക തീരുമാനങ്ങളുമായി മുന്നോട്ട്: എം വി ഗോവിന്ദൻ
CPI(M) party congress

സിപിഐഎം പാർട്ടി കോൺഗ്രസ് നിർണായക തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദൻ. പോളിറ്റ് Read more

സിപിഐഎം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ
CPI(M) Party Congress

സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ ആരംഭിക്കും. പാർട്ടിയുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള Read more

Leave a Comment