നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന്റെ വ്യാപക തിരച്ചിൽ; സംസ്ഥാനത്തിനു പുറത്തും അന്വേഷണം

നിവ ലേഖകൻ

Siddique police search

നടൻ സിദ്ദിഖിനെ കണ്ടെത്താനുള്ള പൊലീസിന്റെ വ്യാപക തിരച്ചിൽ തുടരുകയാണ്. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി 24 മണിക്കൂർ പിന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണം ശക്തമാണ്. കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ പൊലീസ് രാത്രി പരിശോധന നടത്തിയിരുന്നു. ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ചും സിദ്ദിഖിനായുള്ള തെരച്ചിൽ നടന്നു.

അതേസമയം രാവിലെ അൽപ്പ സമയം സിദ്ദിഖിന്റെ ഫോൺ ഓണായിരുന്നു. എന്നാൽ പിന്നീട് സ്വിച്ച് ഓഫ് ചെയ്തു. സിദ്ദിഖ് അഭിഭാഷകരുമായി ഫോണിൽ സംസാരിച്ചതായി വിവരമുണ്ട്.

ഇതിനിടെ സിദ്ദിഖിന്റെ അപ്പീൽ ഹർജി സുപ്രീം കോടതി നമ്പരിട്ടാൽ വിധി വരും വരെ കാത്തിരിക്കാനാണ് പോലീസ് തീരുമാനം. എന്നാൽ ഹർജി നമ്പരാകും മുൻപ് സിദ്ദിഖിനെ കണ്ടെത്താനായാൽ അറസ്റ്റ് രേഖപ്പെടുത്തും. പൊലീസ് സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ തുടരുകയാണ്.

Story Highlights: Police conduct extensive search for actor Siddique after his anticipatory bail plea was rejected

Related Posts
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്
app installation safety

ഫോണിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേരള പോലീസ് സോഷ്യൽ മീഡിയയിൽ Read more

രണ്ടാമത്തെ പീഡന കേസ്: അറസ്റ്റ് തടയാൻ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
anticipatory bail plea

രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലും അറസ്റ്റ് തടയുന്നതിനുള്ള ശ്രമങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്ത് പോലീസ്
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ച കേസിൽ സ്റ്റാഫ് അംഗങ്ങളായ ഫൈസലിനെയും, Read more

ശബരിമലയിൽ സുരക്ഷ ശക്തമാക്കി: കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Sabarimala security measures

ശബരിമലയിൽ ഡിസംബർ 5, 6 തീയതികളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. സന്നിധാനം, പമ്പ, Read more

Rahul Mamkootathil MLA

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. വയനാട്, തമിഴ്നാട്, കർണാടക Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അന്വേഷണം ജി. പൂങ്കുഴലി ഐ.പി.എസിന്
Rahul Mankootathil Case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ് ജി. പൂങ്കുഴലി ഐ.പി.എസ് അന്വേഷിക്കും. പരാതിക്കാരിയുടെ മൊഴി Read more

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക്; മുൻകൂർ ജാമ്യം കോടതി തള്ളി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ Read more

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എട്ടുപേർ അറസ്റ്റിൽ
Kasaragod hospital clash

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിലെ സംഘങ്ങളാണ് Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗത്തിന് കേസ്; പരാതി നൽകിയത് 23-കാരി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ബെംഗളൂരുവിൽ പഠിക്കുന്ന Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവം: കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത കേസിൽ ഫ്ലാറ്റ് കെയർടേക്കറുടെ Read more

Leave a Comment