സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഒരു പവന് 56,480 രൂപ

നിവ ലേഖകൻ

Kerala gold price record high

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് വീണ്ടും 480 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 56,480 രൂപയായി ഉയർന്നു. ഗ്രാമിന് 60 രൂപ വർധിച്ച് 7060 രൂപയായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസം 56,000 രൂപ തൊട്ട സ്വർണവില ഇപ്പോൾ പിടിച്ചാൽ കിട്ടാത്ത നിലയിലാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. തുടർച്ചയായ മൂന്നാം ദിവസവും റെക്കോഡിട്ട് സ്വർണക്കുതിപ്പ് തുടരുകയാണ്.

അമേരിക്ക പലിശ നിരക്ക് കുറച്ചപ്പോൾ കുതിപ്പ് തുടങ്ങിയ സ്വർണം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ കൂടിയായപ്പോൾ നോൺ സ്റ്റോപ്പ് കുതിപ്പിലായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,920 രൂപയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം ഒരു പവൻ വാങ്ങിയ ആൾ ഇന്ന് വിറ്റാൽ ലാഭം 12,520 രൂപയാണ്.

സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് കാലം നല്ലതാണെങ്കിലും ആഭരണം വാങ്ങുന്നവർ വലിയ വില കൊടുക്കേണ്ടി വരുന്നു. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവൻ ആഭരണം വാങ്ങാൻ മുടക്കേണ്ടത് 64,000 രൂപയിലേറെയാണ്. സ്വർണവില ഉയരുന്നത് നിക്ഷേപകർക്ക് അനുകൂലമാണെങ്കിലും ആഭരണ പ്രേമികൾക്ക് വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

  സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ

Story Highlights: Gold prices in Kerala continue to break records, reaching new highs due to global factors

Related Posts
കെ സ്മാർട്ട് ആപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളിൽ വിപ്ലവം
K-Smart app

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ സ്മാർട്ട് ആപ്പ് വഴി കാര്യക്ഷമമായി. Read more

എൻ പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചു
N Prashanth Hearing

ഐഎഎസ് ഉദ്യോഗസ്ഥരുടെ പഴിചാരലിനിടെ എൻ പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചു. ഈ മാസം 16ന് Read more

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്: ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് വി ഡി സതീശൻ
SFIO chargesheet

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ടതില്ലെന്ന് വി ഡി Read more

വയനാട്ടിൽ തേനീച്ച കുത്തേറ്റ് തൊഴിലാളി മരിച്ചു
bee sting death

വയനാട്ടിലെ ആലത്തൂർ എസ്റ്റേറ്റിൽ തേനീച്ചയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു Read more

സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസിയുടെ രൂക്ഷവിമർശനം
Kerala liquor policy

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. മയക്കുമരുന്നിന്റെ മറവിൽ മദ്യശാലകൾക്ക് ഇളവുകൾ Read more

സർക്കാരിന്റെ ലഹരി നയത്തിനെതിരെ കെ. മുരളീധരൻ
liquor policy

സർക്കാരിന്റെ ലഹരി നയത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. ലഹരി മാഫിയയെ അഴിഞ്ഞാടാൻ വിട്ട Read more

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു; സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
home childbirth death

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു. പ്രസവത്തിന് സഹായിച്ച സ്ത്രീയെ പോലീസ് Read more

  ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന; വിദ്യാർത്ഥികളും സിനിമാക്കാരും ലക്ഷ്യം
Muvattupuzha drug bust

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന സംഘത്തെ എക്സൈസ് പിടികൂടി. വിദ്യാർത്ഥികളെയും സിനിമാ മേഖലയിലുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു Read more

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

Leave a Comment