Headlines

Politics

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 26 മണ്ഡലങ്ങളിലായി 239 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പൗരന്മാരോടും വോട്ട് രേഖപ്പെടുത്താനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ പങ്കുവഹിക്കാനും ആഹ്വാനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആഭ്യന്തര മന്ത്രി അമിത് ഷ, തീവ്രവാദ രഹിതവും വികസിതവുമായ ജമ്മു കശ്മീർ സൃഷ്ടിക്കുന്നതിനായി പരമാവധി പേരും വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. യുവാക്കളുടെ സുവർണ്ണ ഭാവിക്കും അധഃസ്ഥിതരുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കും വേണ്ടി പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്ന സർക്കാരിനായി വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ജമ്മു കശ്മീരിനെ തീവ്രവാദം, സ്വജനപക്ഷപാതം, അഴിമതി എന്നിവയിൽ നിന്ന് മോചിപ്പിക്കാനും വോട്ട് ചെയ്യണമെന്നും അമിത് ഷ ആവശ്യപ്പെട്ടു.

മധ്യകശ്മീരിലെ ബുദ്ഗാം, ശ്രീനഗർ, ഗന്ദർബാൽ, ജമ്മു മേഖലയിലെ പൂഞ്ച്, രജൗരി, റിയാസി ജില്ലകളിലായി 26 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 10 വർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, ഒന്നാംഘട്ടത്തിൽ വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. രണ്ടാം ഘട്ടത്തിലും പോളിംഗ് നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ. 25.78 ലക്ഷത്തോളം വോട്ടർമാർ ഈ ഘട്ടത്തിൽ സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, അപ്നി പാർട്ടിയുടെ അൽത്താഫ് ബുഖാരി, ബിജെപിയുടെ രവീന്ദർ റെയ്ന, ജമ്മുകശ്മീർ പിസിസി അധ്യക്ഷൻ താരിഖ്‌ ഹമിദ് കാര തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖർ. ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Story Highlights: Second phase of voting begins in Jammu and Kashmir Assembly Elections with 239 candidates contesting in 26 constituencies

More Headlines

ആര്‍എസ്എസ് - എഡിജിപി കൂടിക്കാഴ്ച അന്വേഷണം 2024ലെ ഏറ്റവും വലിയ തമാശയെന്ന് പിവി അന്‍വര്‍
സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ; ബിജെപി-സിപിഐഎം ബന്ധം ആരോപിച്ചു
എംഎം ലോറൻസിന്റെ മൃതദേഹ വിവാദം: സഹോദരിയുടെ മകനെ മർദ്ദിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് എംഎൽ സജീവൻ
ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്താന്‍ എന്ന് വിളിക്കരുത്: സുപ്രീംകോടതി
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: അന്വേഷണത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ
എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച: സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു
എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച: നിഗൂഢതയുണ്ടെന്ന് കെസി വേണുഗോപാല്‍
സിപിഎം യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു; സംസ്ഥാന നേതൃത്വത്തോടുള്ള അമര്‍ഷം തുടരുന്നു ഇ പി ജയരാജ...
മുകേഷിന്റെ രാജി: തീരുമാനം അദ്ദേഹത്തിന്റേതെന്ന് പി കെ ശ്രീമതി

Related posts

Leave a Reply

Required fields are marked *