ട്രെയിൻ അട്ടിമറി ശ്രമം: മധ്യപ്രദേശിലും ഗുജറാത്തിലും റെയിൽവേ ജീവനക്കാർ അറസ്റ്റിൽ

Anjana

Train sabotage arrests

മധ്യപ്രദേശിലും ഗുജറാത്തിലും ട്രെയിൻ അട്ടിമറി ശ്രമങ്ങളിലെ പ്രതികൾ അറസ്റ്റിലായി. രണ്ടു കേസുകളിലും റെയിൽവേ ജീവനക്കാരാണ് പിടിയിലായത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രാജ്യത്ത് പത്തോളം ട്രെയിൻ അട്ടിമറി ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മധ്യപ്രദേശിലെ രത്ലത്തിൽ കേരളത്തിലേക്കുള്ള സൈനിക ട്രെയിനിന് നേരെയുണ്ടായ സ്ഫോടനത്തിൽ ട്രാക്ക് പട്രോളിംഗ് സ്റ്റാഫ് സാബിറിനെ അറസ്റ്റ് ചെയ്തു. റെയിൽവേയുടെ ഡിറ്റണേറ്ററുകൾ മോഷ്ടിച്ചതടക്കമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി. കരസേനയുടെ അന്വേഷണവിഭാഗവും ഇയാളെ ചോദ്യം ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുജറാത്തിലെ സൂറത്തിൽ, ഫിഷ് പ്ലേറ്റുകൾ ഇളക്കി ട്രെയിൻ പാളം തെറ്റിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ സുബാഷ്, മനീഷ്, ശുഭം എന്നീ മൂന്ന് റെയിൽവേ ജീവനക്കാരാണ് അറസ്റ്റിലായത്. പ്രശസ്തി നേടുന്നതിനും രാത്രി പട്രോളിംഗ് തുടരുന്നതിനും വേണ്ടിയാണ് ഫിഷ് പ്ലേറ്റുകൾ ഇളക്കിയതെന്നാണ് ഇവരുടെ കുറ്റസമ്മതമൊഴി. അതേസമയം, പശ്ചിമ ബംഗാളിലെ അലിപുർദുവാർ ഡിവിഷനിലെ ന്യൂ മേനാഗുരി സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനിൻ്റെ അഞ്ച് വാഗണുകൾ പാളം തെറ്റി. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി, സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

Story Highlights: Railway employees arrested for train sabotage attempts in Madhya Pradesh and Gujarat

Leave a Comment