ബലാത്സംഗക്കേസ്: മുൻകൂർ ജാമ്യം തള്ളിയതോടെ സിദ്ദിഖ് കീഴടങ്ങിയേക്കും

Anjana

Siddique sexual assault case

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തി കീഴടങ്ങാനാണ് സാധ്യത. സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയായേക്കുമെന്ന നിയമോപദേശം ലഭിച്ചതായാണ് വിവരം.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി ഏഴര മണിക്കൂർ പിന്നിട്ടിട്ടും സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊച്ചി നഗരത്തിലും പുറത്തും പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. എറണാകുളത്തെ കാക്കനാടും ആലുവയിലുമുള്ള വീടുകളിൽ സിദ്ദിഖ് ഇല്ലെന്നാണ് വിവരം. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ സിദ്ദിഖ് സംസാരിച്ച ഫോൺ കോൾ വിവരങ്ങൾ പൊലീസ് സൈബർ സെല്ലിൽ നിന്ന് ശേഖരിച്ചു. അവസാനമായി സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓൺ ആയിരുന്നത് പാലാരിവട്ടത്താണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്ക് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെത്തുന്നതായും 28ന് വൈകിട്ട് 5 മണിവരെ അവിടെ ഉണ്ടായിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയും ഇതേസമയം ഹോട്ടലിൽ ഉണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. 101 ഉ എന്ന മുറിയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ജനലിലെ കർട്ടൻ മാറ്റി നോക്കിയാൽ സ്വിമ്മിംഗ് പൂൾ കാണാമെന്നായിരുന്നു നടിയുടെ മൊഴി. സിദ്ദിഖ് അന്ന് ചോറും മീൻകറിയും തൈരുമാണ് കഴിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഹോട്ടലിൽ നിന്ന് അന്വേഷണസംഘം ഇതിന്റെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Actor Siddique may surrender to investigation team in sexual assault case after bail plea rejected

Leave a Comment