ഷിരൂർ ദൗത്യം: കനത്ത മഴയില്ലാത്തിടത്തോളം ഡ്രഡ്ജിങ് തുടരുമെന്ന് അധികൃതർ

Anjana

Shiroor rescue dredging

കനത്ത മഴ പെയ്താൽ മാത്രമേ ഡ്രഡ്ജിങ് നിർത്തിവയ്ക്കൂ എന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിൻ വ്യക്തമാക്കി. ചെറിയ തോതിൽ മഴ പെയ്യുകയാണെങ്കിൽ ഡ്രഡ്ജിങ് തുടരുമെന്നും, താൽക്കാലികമായി നിർത്തിയാൽ പോലും അനുകൂല കാലാവസ്ഥയിൽ നഷ്ടപ്പെട്ട മണിക്കൂറുകൾ പകരം തിരച്ചിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ ലോറി കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് അധികൃതർ ഉറപ്പു നൽകിയതായും ജിതിൻ വ്യക്തമാക്കി.

റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ, ശക്തമായ മഴ ദൗത്യത്തെ ദുഷ്കരമാക്കുമെന്ന് അഭിപ്രായപ്പെട്ടു. തിരച്ചിലിനായി നാല് സ്പോട്ടുകൾ മാർക്ക് ചെയ്ത് നൽകിയതായും, ഓരോ സ്പോട്ടിന്റെയും മുപ്പത് മീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. CP4 ലാണ് കൂടുതൽ ലോഹസാന്നിധ്യം കണ്ടെത്തിയതെന്നും, വേഗത്തിൽ മണ്ണ് നീക്കം ചെയ്താൽ മാത്രമേ ഫലമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷിരൂരിൽ മോശം കാലാവസ്ഥയിലും തിരച്ചിൽ തുടരുകയാണ്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസം അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴ ദൗത്യത്തിന് വെല്ലുവിളിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.

Story Highlights: Authorities assure dredging will continue unless heavy rain impedes rescue efforts in Shiroor

Leave a Comment