തൃശൂര്‍ പൂരം വിവാദം: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്

Anjana

Thrissur Pooram controversy

തൃശൂര്‍ പൂരം വിവാദത്തിന് പിന്നില്‍ തിരുവമ്പാടി ദേവസ്വമാണെന്ന് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം അലങ്കോലമായതില്‍ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും, അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കമാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ പാറമേക്കാവ് ദേവസ്വം പൂരം നടത്താന്‍ സഹകരിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇവര്‍ക്ക് ഇടതുവിരുദ്ധ രാഷ്ട്രീയമാണുള്ളതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റവന്യൂ മന്ത്രി കെ രാജന്‍ ഉള്‍പ്പെടെ എത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും, തിരുവമ്പാടി ദേവസ്വം അധികൃതര്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ട് പോലും പൂരം നടത്താതെ മാറിനിന്ന് പരമാവധി വൈകിപ്പിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ പക്വത ഇല്ലാതെ പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളുന്ന പ്രതികരണമാണ് തിരുവമ്പാടി ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. പൊലീസിന്റെ അതിക്രമത്തെ തുടര്‍ന്ന് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൂരം നിര്‍ത്തിവെച്ചതെന്നും പല നേതാക്കളെ ബന്ധപ്പെട്ടിരുന്നുവെന്നും തങ്ങള്‍ സുരേഷ് ഗോപിയെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

Story Highlights: ADGP MR Ajith Kumar’s report blames Thiruvambady Devaswom for Thrissur Pooram controversy, citing deliberate disruption attempts.

Leave a Comment