ഇന്ദിരാഗാന്ധി ഓപ്പണ് സര്വകലാശാല (ഇഗ്നോ) ജൂലായ് സെഷനിലെ രജിസ്ട്രേഷന് തീയതി സെപ്റ്റംബര് 30 വരെ നീട്ടിയിരിക്കുന്നു. ഓപ്പണ് ഡിസ്റ്റന്സ് ലേണിങ്ങ്, ഓണ്ലൈന് വിഭാഗങ്ങളിലെ രജിസ്ട്രേഷനാണ് നീട്ടിയത്. ഇത് മൂന്നാം തവണയാണ് രജിസ്ട്രേഷന് തീയതി നീട്ടുന്നത്.
താത്പര്യമുള്ളവര്‍ക്ക് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റര് ചെയ്യാം. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സര്ട്ടിഫിക്കറ്റ് പ്രോഗ്രാമുകള് എന്നിവയ്ക്ക് രജിസ്റ്റര് ചെയ്യാന് അവസരമുണ്ട്. രജിസ്ട്രേഷന് പ്രക്രിയ പൂര്ത്തിയാക്കാന്, ഇഗ്നോയുടെ വെബ്സൈറ്റില് പ്രവേശിച്ച് ഹോം പേജിലെ അഡ്മിഷന് ലിങ്ക് ക്ലിക്ക് ചെയ്യണം. തുടര്ന്ന് ന്യു രജിസ്ട്രേഷന് ലിങ്ക് ക്ലിക്ക് ചെയ്ത് അപ്ലിക്കേഷന് ഫോം ഓണ്ലൈനായി പൂരിപ്പിക്കണം.
ആവശ്യമായ രേഖകള് നല്കിയ ശേഷം സബ്മിറ്റ് ഓപ്ഷന് ക്ലിക്ക് ചെയ്യുക. അവസാനമായി രജിസ്ട്രേഷന് ഫീസ് അടയ്ക്കണം. അപേക്ഷ ഫോമില് നല്കിയ വിവരങ്ങള് പരിശോധിച്ച് അപേക്ഷ ഫോമിന്റെ പകര്പ്പ് സൂക്ഷിക്കേണ്ടതാണ്. രജിസ്ട്രേഷന് https://onlinerr.ignou.ac.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Story Highlights: IGNOU extends July session registration deadline to September 30 for open distance learning and online programs.