വേണാട് എക്സ്പ്രസ് സംഭവം: അന്വേഷണം നടത്തുമെന്ന് റെയിൽവേ; മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു

Anjana

Venad Express investigation

വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. ട്രെയിൻ വൈകി ഓടുന്നതടക്കമുള്ള ആരോപണങ്ള് പരിശോധിക്കുമെന്നും, പാൻട്രി കോച്ചുകൾ മാറ്റി അധിക കോച്ച് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും അധികൃതർ വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എംപിക്കാണ് റെയിൽവേ ഇത് സംബന്ധിച്ച ഉറപ്പുനൽകിയത്.

വേണാട് എക്സ്പ്രസിലെ തിക്കും തിരക്കുമാണ് യാത്രക്കാർ കുഴഞ്ഞുവീഴാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വന്ദേഭാരത് ട്രെയിനിന് വേണ്ടി സമയം മാറ്റിയതോടെയാണ് വേണാട് എക്സ്പ്രസിലെ യാത്ര ദുരിതപൂർണമായതെന്ന് യാത്രക്കാർ ആരോപിക്കുന്നു. എന്നാൽ എറണാകുളം വരെയുള്ള യാത്രയിൽ ആകെ 19 മിനിറ്റാണ് വൈകിയതെന്നും വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിട്ടില്ലെന്നുമാണ് റെയിൽവേയുടെ വാദം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സംഭവത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ദീർഘദൂര യാത്രക്കാർ ട്രെയിനിൽ കുടുങ്ങി കിടക്കുന്ന അവസ്ഥ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. റെയിൽവെയുമായി ബന്ധപ്പെട്ട നിരവധി പരാതികൾ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും, കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ പുതിയ ലൈൻ വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: Indian Railway to investigate Venad Express incident where passengers fainted due to overcrowding

Leave a Comment