Headlines

Crime News, Kerala News

മലപ്പുറം വളാഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; പത്തുപേര്‍ക്കെതിരേ കേസ്

മലപ്പുറം വളാഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; പത്തുപേര്‍ക്കെതിരേ കേസ്

മലപ്പുറം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ പതിനാറുകാരന് ക്രൂരമായ മര്‍ദനമേറ്റു. കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ഇപ്പോള്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥികളായ പത്തുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നേരത്തേ ഈ വിദ്യാര്‍ഥിയെ റാഗിങ്ങിനിരയാക്കിയിരുന്നു. ഷര്‍ട്ടിന്റെ ബട്ടന്‍ അഴിയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ അധ്യാപകരോട് വിദ്യാര്‍ഥി പരാതിപ്പെട്ടിരുന്നു. ഈ വിരോധമാണ് ഇപ്പോഴത്തെ മര്‍ദ്ദനത്തിന് കാരണമായത്.

സ്‌കൂളിലേക്ക് പോകും വഴി വളാഞ്ചേരി മീമ്പാറയില്‍ വിദ്യാര്‍ഥിയെ തടഞ്ഞു നിര്‍ത്തി കൂടുതല്‍ കൂട്ടുകാരുമായി സംഘടിച്ചെത്തിയ പ്രതികള്‍ പട്ടികകൊണ്ടും ചങ്ങല കൊണ്ടും തല്ലുകയും റോഡ് സൈഡിലെ ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. നാട്ടുകാര്‍ ഇടപെട്ടാണ് വിദ്യാര്‍ഥിയെ രക്ഷിച്ചത്. അവര്‍ തന്നെയാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Story Highlights: Plus One student brutally assaulted by senior students at Valanchery Higher Secondary School in Malappuram, Kerala

More Headlines

കാസറഗോഡ്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു
അമർനാഥ് പള്ളത്തിന്റെ 'കെ.പി. സുധീര - ഹാർട്ട്സ് ഇംപ്രിന്റ്' പുസ്തകം പ്രകാശനം ചെയ്തു
ഷിരൂരിൽ തിരച്ചിലിനിടെ അസ്ഥിഭാഗം കണ്ടെത്തി; മനുഷ്യാവശിഷ്ടമാണെന്ന് സംശയം
ന്യൂസിലാൻഡിലേക്കുള്ള അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റിൽ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം
അൽഖോബാറിൽ 'ഇന്ത്യയുടെ ആത്മാവ്' ലേഖന മത്സരം: വിജയികളെ പ്രഖ്യാപിച്ചു
അലബാമയിൽ വെടിവെപ്പ്: നാലു പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
തൃശൂരിലും കാസർഗോഡും രണ്ട് ചെറിയ കുട്ടികളുടെ ദാരുണാന്ത്യം
ചെന്നൈയിൽ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; മൂന്ന് പ്രതികൾ അറസ്റ്റിൽ
ഷിരൂരിൽ തിരച്ചിൽ നിർത്തിയാൽ സമരം: ലോറി ഓണേഴ്സ് അസോസിയേഷൻ

Related posts

Leave a Reply

Required fields are marked *