കിയ ഇവി9 ഇലക്ട്രിക് എസ്‌യുവി, കാർണിവൽ എംപിവി എന്നിവ ഒക്ടോബർ 3-ന് ഇന്ത്യയിൽ അവതരിപ്പിക്കും

Anjana

Kia EV9 launch India

കിയ എന്ന കൊറിയൻ ബ്രാൻഡ് ഇന്ത്യക്കാരുടെ ഹൃദയം കവർന്നിരിക്കുകയാണ്. സോനെറ്റ്, സെൽറ്റോസ്, കാരെൻസ്, EV6 എന്നീ മോഡലുകൾ ഇന്ത്യൻ വിപണിയിൽ വിജയം കൈവരിച്ചതിന് പിന്നാലെ, കമ്പനി ഇപ്പോൾ രണ്ട് പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കാർണിവൽ എംപിവിയും EV9 ഇലക്‌ട്രിക് എസ്‌യുവിയുമാണ് ഒക്ടോബർ മൂന്നിന് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്നത്.

കിയ ഇവി9 ന്റെ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കംപ്ലീറ്റ് ബിൽറ്റ് അപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന ഈ വാഹനം മെർസിഡീസ് ബെൻസ് EQE, ബിഎംഡബ്ല്യു iX, ഔഡി Q8 ഇ-ട്രോൺ എന്നിവയുമായി മത്സരിക്കും. ക്യൂബ് ലാമ്പുകളുടെ ഇരട്ട ക്ലസ്റ്ററുകൾ, ഡിജിറ്റൽ പാറ്റേൺ ലൈറ്റിംഗ് ഗ്രിൽ, വെർട്ടിക്കൽ ഹെഡ്‌ലാമ്പുകൾ എന്നിവ ഇവി9ന്റെ ആകർഷകമായ ഡിസൈനിന് കാരണമാകുന്നു. 21 ഇഞ്ച് സ്‌പോർട്ടി അലോയ് വീലുകളും വാഹനത്തിന്റെ പ്രത്യേകതയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാഹനം അഞ്ച് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകും – സ്‌നോ വൈറ്റ് പേൾ, ഓഷ്യൻ ബ്ലൂ, പെബിൾ ഗ്രേ, പാന്തേര മെറ്റൽ, അറോറ ബ്ലാക്ക് പേൾ. ഇന്റീരിയറിൽ വൈറ്റ് ആൻഡ് ബ്ലാക്ക്, ബ്രൗൺ ആൻഡ് ബ്ലാക്ക് എന്നീ രണ്ട് ഡ്യുവൽ-ടോൺ തീമുകൾ ഉണ്ടാകും. ഇലുമിനേറ്റഡ് സ്റ്റിയറിംഗ് വീൽ എംബ്ലം, ഡ്യുവൽ ഇലക്ട്രിക് സൺറൂഫുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയും ഈ ആറ് സീറ്റ് വാഹനത്തിന്റെ സവിശേഷതകളാണ്. 99.8kWh ബാറ്ററി പായ്ക്കും ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനായി ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിലുണ്ടാവുക. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 24 മിനിറ്റിനുള്ളിൽ ബാറ്ററി 10-80 ശതമാനം ചാർജ് ചെയ്യാനും കഴിയും.

Story Highlights: Kia to launch EV9 electric SUV and Carnival MPV in India on October 3

Leave a Comment