പി വി അൻവർ മുസ്ലീം ലീഗിലേക്ക് വരുമോ? കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

നിവ ലേഖകൻ

PV Anwar Muslim League

പി വി അൻവർ മുസ്ലീം ലീഗിലേക്ക് വരുമോ എന്ന ചോദ്യം അപ്രസക്തമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മണ്ഡലം പ്രസിഡൻറ് അൻവറിനെ സ്വാഗതം ചെയ്തത് അറിഞ്ഞിട്ടില്ലെന്നും പൊളിറ്റിക്കൽ സെക്രെട്ടറി പി ശശിക്കെതിരെ അന്വേഷണം വേണ്ട എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളെ കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പി വി അൻവർ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ഗൗരവമുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലപ്പുറത്തെ പൊലീസിന്റെ പ്രവർത്തനങ്ങളിൽ മൊത്തം ദുരൂഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. താനൂർ കസ്റ്റഡി കൊലപാതകം മുതൽ തന്നെ പൊലീസിന്റെ വിഷയം ഉന്നയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പൊലീസിനെ വെള്ള പൂശിയിട്ട് കാര്യമില്ലെന്നും അതിൽ അന്വേഷണം വേണമെന്നും യുഡിഎഫും ലീഗും പ്രക്ഷോഭം തുടരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പൊലീസിന് പുറത്തുള്ള ഏജൻസിയാണ് അന്വേഷിക്കുന്നതെങ്കിൽ അങ്ങനെ തന്നെ ചെയ്യണമെന്നും അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം വേണമെങ്കിൽ അതും കൂടിയാലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  രാജിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് കെ.എൻ. രാജണ്ണ; കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന്
അതേസമയം, പി വി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇക്ബാൽ മുണ്ടേരി പ്രതികരിച്ചു. ഇനിയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി വി അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും ഇക്ബാൽ മുണ്ടേരി കൂട്ടിച്ചേർത്തു. എന്നാൽ, ചർച്ചയായതിന് പിന്നാലെ ഇക്ബാൽ മുണ്ടേരി തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

Story Highlights: Muslim League leader P K Kunhalikutty rejects possibility of P V Anwar joining party, calls for impartial investigation into police activities

Related Posts
യുവ നടിയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ കെപിസിസി അധ്യക്ഷൻ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനക്കുന്നു
youth leader controversy

യുവ നടിക്കെതിരായ വെളിപ്പെടുത്തലിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിക്കുന്നില്ല. വിഷയത്തെക്കുറിച്ച് അറിയില്ലെന്നും Read more

  കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ മുഖ്യമന്ത്രി
Arrested Ministers Bill

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇത് ബിജെപി Read more

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള നീക്കമെന്ന് രമേശ് ചെന്നിത്തല
Political Vendetta

അറസ്റ്റിലാകുന്ന മന്ത്രിമാര് ഉള്പ്പെടെയുള്ളവര്ക്ക് 30 ദിവസത്തിനുള്ളില് സ്ഥാനം നഷ്ടമാകുമെന്ന 130-ാം ഭരണഘടനാ ഭേദഗതി Read more

എം.എസ്.എഫ് വർഗീയ പാർട്ടി; കെ.എസ്.യു ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്
MSF political allegations

എം.എസ്.എഫ് വർഗീയ പാർട്ടിയാണെന്നും, രാഷ്ട്രീയം വളർത്താൻ മതത്തെ കൂട്ടുപിടിക്കുന്ന ഇത്തിക്കണ്ണിയാണെന്നും കെ.എസ്.യു കണ്ണൂർ Read more

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ പിന്തുണച്ച് ശശി തരൂര്
arrested ministers bill

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ കോൺഗ്രസ് എതിർക്കുമ്പോഴും, ബില്ലിൽ തെറ്റില്ലെന്ന് ശശി തരൂർ. Read more

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു
Congress leaders join CPIM

തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു. വെള്ളനാട് മണ്ഡലം പ്രസിഡന്റ് Read more

  ഗവർണറുടെ പെരുമാറ്റം ആർഎസ്എസ് വക്താവിനെപ്പോലെയെന്ന് കെഎസ്യു
എം.വി ഗോവിന്ദന്റെ നോട്ടീസിന് മറുപടി നൽകും; ഗുഡ്ബൈ പറയേണ്ടി വരുമെന്ന് ഷർഷാദ്
MV Govindan

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് വ്യവസായി Read more

കത്ത് ചോർച്ചാ വിവാദം: എം.വി. ഗോവിന്ദന്റെ നിയമനടപടി പി.ബി. നിർദ്ദേശപ്രകാരം
letter controversy

കത്ത് ചോർച്ചാ വിവാദത്തിൽ എം.വി. ഗോവിന്ദൻ സ്വീകരിച്ച നിയമനടപടി പി.ബി.യുടെ നിർദ്ദേശപ്രകാരമാണെന്ന് വിവരം. Read more

യൂത്ത് ലീഗ് ദേശീയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
Youth League committee

യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി അഡ്വ. സർഫറാസ് അഹമ്മദ് പ്രസിഡന്റും, Read more

ഭരണഘടനയെ ബിജെപി അട്ടിമറിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Youth Congress Protest

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചു. Read more

Leave a Comment