Headlines

Kerala News, Politics

തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ല; അന്വേഷണ റിപ്പോർട്ട് പുറത്ത്

തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ല; അന്വേഷണ റിപ്പോർട്ട് പുറത്ത്

തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് ADGP അജിത് കുമാർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന് വീഴ്ച ഉണ്ടായെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്. പൂരം ഏകോപനത്തിലും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും പരിചയക്കുറവും വീഴ്ചയായെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെയാണ് തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ച് ADGP എം.ആർ.അജിത് കുമാർ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഒരാഴ്ചയ്ക്കകം നൽകാൻ നിർദ്ദേശിച്ചിരുന്ന റിപ്പോർട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. 600 പേജുള്ള റിപ്പോർട്ട് സീൽഡ് കവറിൽ മെസഞ്ചർ വഴിയാണ് ഡി.ജി.പിയ്ക്ക് കൈമാറിയത്.

റിപ്പോർട്ട് ചൊവ്വാഴ്ച്ചയ്ക്കകം സമർപ്പിക്കുമെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഡി.ജി.പി ഓഫീസിൽ ഇല്ലാത്തതിനാൽ ഇന്ന് റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രിയ്ക്ക് കൈമാറും. പിന്നാലെ വൈകിട്ടാണ് റിപ്പോർട്ട് ഡി.ജി.പിയ്ക്ക് കൈമാറിയത്. ഈ റിപ്പോർട്ടിൽ തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് വ്യക്തമാക്കുന്നു.

Story Highlights: ADGP Ajith Kumar’s probe report finds no external interference in Thrissur Pooram disruption, criticizes City Police Commissioner

More Headlines

കൊല്ലത്തെ ഇരട്ടക്കടയിലെ 19 കാരന്റെ കൊലപാതകം: പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ
തൃശ്ശൂര്‍പൂരം റിപ്പോര്‍ട്ട്: കമ്മീഷണറെ ബലിയാടാക്കിയെന്ന് രമേശ് ചെന്നിത്തല
സി വി റപ്പായിയുടെ ആത്മകഥ 'എ ടെയിൽ ഓഫ് ടു ജേർണീസ്' ദോഹയിൽ പ്രകാശനം ചെയ്തു
പി വി അൻവറിന്റെ പ്രസ്താവനകൾ സത്യമെന്ന് മുസ്ലീം ലീഗ് നേതാവ് ഇക്ബാൽ മുണ്ടേരി
വയനാട് കൽപ്പറ്റയിലെ ചോരക്കുഞ്ഞ് കൊലപാതകം: ഭർത്താവിന്റെ അമ്മ പ്രതിയെന്ന് വെളിപ്പെടുത്തൽ
മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയായി പി വി അൻവർ ഫെയ്സ്ബുക്ക് പോസ്റ്റ്
കേരളത്തിൽ സ്വർണവില ഉയർന്ന നിരക്കിൽ; ഗ്രാമിന് 6960 രൂപ
അന്ന സെബാസ്റ്റ്യന്റെ മരണം: കുടുംബത്തിന്റെ പരാതി പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽഗാന്ധി
പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ ഇന്റലിജൻസ് അന്വേഷണം നടത്തുമെന്ന് സർക്കാർ

Related posts

Leave a Reply

Required fields are marked *