പണം കൊടുത്താൽ വിവാഹം മുടക്കിത്തരാം; പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്‌ട്രോയർ രംഗത്ത്

Anjana

professional wedding destroyer

വിവാഹം ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാക്കാനാണ് പലരും ശ്രമിക്കാറുള്ളത്. എന്നാൽ ചിലർക്ക് വിവാഹം വേണ്ടാത്തതാകുമ്പോൾ അത് മുടക്കാൻ സഹായിക്കുന്ന ഒരു പുതിയ സേവനം സ്പെയിനിൽ നിന്നുള്ള എണസ്റ്റോ റെയിനേഴ്‌സ് വേരിയ എന്നയാൾ ആരംഭിച്ചിരിക്കുകയാണ്. പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്‌ട്രോയർ എന്ന പേരിലാണ് ഈ സേവനം.

വധുവിനോ വരനോ വിവാഹത്തിൽ താൽപര്യമില്ലെങ്കിൽ 500 യൂറോ (ഏകദേശം 47,000 രൂപ) നൽകി വേരിയയെ സമീപിക്കാം. വിവാഹ വേദിയും സമയവും അറിയിച്ചാൽ മതി, വരന്റെയോ വധുവിന്റെയോ മുൻ പ്രണയിയായി അദ്ദേഹം എത്തും. കുടുംബാംഗങ്ങൾ ഇടപെട്ടാൽ ഇടിയും കൊടുക്കും, എന്നാൽ ഓരോ ഇടിക്കും പ്രത്യേകം പണം നൽകണം. ഡിസംബർ വരെ ഫുൾ ബുക്കിംഗ് ആണെന്ന് വേരിയ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമൂഹമാധ്യമങ്ങളിലൂടെയാണ് വേരിയ ഈ സേവനത്തെക്കുറിച്ച് ആദ്യം പങ്കുവച്ചത്. “നിശ്ചയിച്ച വിവാഹത്തെക്കുറിച്ച് നിങ്ങൾക്ക് സംശയങ്ങളുണ്ടോ? വിവാഹത്തിനോട് താൽപര്യക്കുറവുണ്ടോ? എങ്ങനെ വിവാഹം മുടക്കുമെന്ന് അറിയാതെ വിഷമിക്കുകയാണോ? എങ്കിൽ നിങ്ങളുടെ വിവാഹം മുടക്കാൻ ഞാനുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. തുടർന്ന് നിരവധി സ്ത്രീകളും പുരുഷന്മാരും വിവാഹം മുടക്കാനായി തന്നെ സമീപിച്ചതോടെയാണ് ഇത് ഒരു തൊഴിലാക്കി മാറ്റാൻ തീരുമാനിച്ചതെന്ന് വേരിയ പറയുന്നു.

Story Highlights: Spanish man offers professional wedding destruction service for a fee

Leave a Comment