മുഖ്യമന്ത്രി പിണറായി വിജയൻ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞു. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാനല്ല ശശി അവിടെ ഇരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തു നിന്നും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലൻസ് അന്വേഷണം പ്രാഥമികമായി നടക്കട്ടെയെന്നും കുറ്റക്കാരെങ്കിൽ മാത്രമേ നടപടിയെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. പി.വി അൻവർ ആദ്യം വാർത്താ സമ്മേളനം നടത്തിയപ്പോൾ തന്നെ തന്റെ ഓഫീസിൽ നിന്ന് അദ്ദേഹത്തെ വിളിപ്പിച്ചതായും, സംസാരിക്കുന്ന കോൾ റെക്കോർഡ് പുറത്തുവിടുന്ന ആളായി അൻവർ മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അൻവറിനെ കണ്ടത് ആകെ അഞ്ച് മിനിറ്റാണെന്നും, തന്നെ വഴിവിട്ട് സഹായിക്കാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവറിൻ്റെ പശ്ചാത്തലം ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും, കോൺഗ്രസിൽ നിന്ന് വന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും, ഇടതുപക്ഷ എംഎൽഎ എന്ന ബോധം അൻവറിനു വേണ്ടിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ മറുപടി പറയുന്നത് മുഖ്യമന്ത്രി ആയല്ല, കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Kerala CM Pinarayi Vijayan dismisses allegations against Political Secretary P Sasi, defends his exemplary work