Headlines

Politics

ബിജെപി അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കും: പ്രധാനമന്ത്രി മോദി

ബിജെപി അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കും: പ്രധാനമന്ത്രി മോദി

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ശ്രീനഗറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഈ പ്രഖ്യാപനം നടത്തിയത്. പ്രായമായ സ്ത്രീകളുടെ അക്കൗണ്ടിൽ പ്രതിവര്‍ഷം 18,000 രൂപ നിക്ഷേപിക്കുമെന്നും എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഏഴുലക്ഷം രൂപവരെയുള്ള ചികില്‍സ സൗജന്യമാക്കുമെന്നും സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 80,000 രൂപ നല്‍കുമെന്നും മോദി വാഗ്ദാനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാഹുൽ ഗാന്ധിയെ കുറിച്ച് മോദി കടുത്ത വിമർശനം ഉന്നയിച്ചു. രാഹുൽ വിദേശത്ത് ദേവതകളെ അപമാനിച്ചെന്നും സ്നേഹത്തിന്റെ കടയിൽ വെറുപ്പ് വിൽക്കുന്നുവെന്നും മോദി ആരോപിച്ചു. അനുചേദം 370 തിരികെ കൊണ്ടുവരുമെന്ന പാകിസ്താന്റെ അജണ്ടയാണ് കോൺഗ്രസും എൻസിയും നടപ്പാക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഹരിയാനയിലെ ബിജെപി പ്രകടന പത്രിക ദേശീയ അധ്യക്ഷൻ ജെപി നദ്ദ പുറത്തിറക്കി. മുഴുവൻ അഗ്നിവീറുകൾക്കും സർക്കാർ ജോലിയും, കാർഷികോൽപ്പന്നങ്ങൾക്ക്‌ മിനിമം താങ് വിലയും വാഗ്ദാനം ചെയ്യുന്നു. ഒബിസി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, സർക്കാർ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ്, ഗ്രാമീണ പെൺകുട്ടികൾക്ക് സ്കൂട്ടി, എല്ലാ ഗ്രാമങ്ങളിലും ഒളിമ്പിക് നേഴ്സറി തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.

Story Highlights: Prime Minister Narendra Modi promises to restore statehood to Jammu and Kashmir if BJP comes to power

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Related posts

Leave a Reply

Required fields are marked *