ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Anjana

Atishi Delhi Chief Minister

ഡൽഹിയിലെ പുതിയ എഎപി സർക്കാരിൽ നിലവിലെ നാല് മന്ത്രിമാർ തുടരുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെഹ്ലോട്ട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവർ വീണ്ടും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ദളിത് നേതാവും സുൽത്താൻപൂർ മജ്റ എംഎൽഎയുമായ മുകേഷ് അഹ്ലാവത്ത് പുതുമുഖമായി മന്ത്രിസഭയിൽ എത്തും.

സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാർ ആനന്ദിന്റെ രാജിയെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് മുകേഷ് മന്ത്രിയാകുന്നത്. അതിഷിയുടെ ക്യാബിനറ്റിൽ ഒരു പദവി ഒഴിഞ്ഞുകിടക്കും. ലെഫ്. ഗവർണർ വി.കെ. സക്സേന മുമ്പാകെയാകും എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുക. ഈമാസം 26-നും 27-നും നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ എഎപി തീരുമാനിച്ചിട്ടുണ്ട്. അപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് പദ്ധതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൽക്കാജിയിൽ നിന്നുള്ള എംഎൽഎയായ അതിഷി കെജ്രിവാൾ സർക്കാരിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും ശേഷം ഡൽഹി ഭരിക്കുന്ന മൂന്നാമത്തെ വനിതാ നേതാവാണ് അതിഷി. ഡൽഹി സ്കൂളുകളിലെ വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച നേതാവാണ് അവർ. കെജ്രിവാൾ തന്നിൽ വിശ്വാസം അർപ്പിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയായി മടക്കി കൊണ്ടുവരാൻ താൻ പ്രവർത്തിക്കുമെന്നും അതിഷി പറഞ്ഞു.

Story Highlights: Atishi to be sworn in as Delhi Chief Minister with four existing ministers continuing and one new face in the cabinet

Leave a Comment