എൻസിപിയിൽ മന്ത്രിമാറ്റം സാധ്യത; നേതാക്കൾ നാളെ ശരത്ത് പവാറിനെ കാണും

Anjana

NCP Kerala ministerial change

കേരളത്തിലെ എൻസിപിയിൽ മന്ത്രിമാറ്റം സംബന്ധിച്ച് സൂചനകൾ ശക്തമാകുന്നു. മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം നാളെ ശരത്ത് പവാറിനെ നേരിട്ട് അറിയിക്കുമെന്ന് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് വ്യക്തമാക്കി. അതേസമയം, പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രനും പ്രതികരിച്ചു.

കേരളത്തിൽ എൻസിപിക്ക് പുതിയ മന്ത്രി എന്ന ഫോർമുല സംസ്ഥാന നേതൃത്വം അംഗീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇടഞ്ഞു നിന്ന എ കെ ശശീന്ദ്രൻ ഒടുവിൽ പാർട്ടിക്ക് വഴങ്ങിയതായാണ് സൂചന. രണ്ടു വർഷത്തെ കരാറിനെ കുറിച്ച് അറിയില്ലെങ്കിലും പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. പി സി ചക്കോയുമായി പോരാടിച്ചു നിന്ന തോമസ് കെ തോമസ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി മാറിയതായും റിപ്പോർട്ടുകളുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, നാളെ മുംബൈയിൽ നടക്കുന്ന ചർച്ചകളെ കുറിച്ചറിയില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പ്രതികരിച്ചു. ചർച്ചയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും മന്ത്രി മാറ്റം മാധ്യമസൃഷ്ടിയെന്നും പാർട്ടി വേദികളിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ മുംബൈയിൽ ശരത് പവാറുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എൻസിപി സംസ്ഥാന നേതൃത്വത്തിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

Story Highlights: NCP Kerala leaders hint at ministerial change, to meet Sharad Pawar in Mumbai

Leave a Comment