മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Anjana

Mpox Kerala Malappuram

മലപ്പുറത്ത് ആദ്യമായി എംപോക്സ് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. യുഎഇയിൽ നിന്നെത്തിയ 38 വയസ്സുകാരനാണ് രോഗബാധിതൻ. എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഇയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യമന്ത്രി വീണ ജോർജ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഉൾപ്പെടെ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, ആരോഗ്യവകുപ്പിന്റെ കീഴിലുള്ള നിരവധി ആശുപത്രികളിൽ ചികിത്സയും ഐസൊലേഷൻ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ആശുപത്രികളിലെ നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പരുകളും പൊതുജനങ്ങൾക്കായി നൽകിയിട്ടുണ്ട്.

Story Highlights: First case of Mpox confirmed in Malappuram, Kerala; 38-year-old UAE returnee infected

Leave a Comment