രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശം: എൻഡിഎ നേതാക്കൾക്കെതിരെ കോൺഗ്രസ് പരാതി നൽകി

നിവ ലേഖകൻ

Congress complaint NDA leaders Rahul Gandhi

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎ നേതാക്കൾ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ പോലീസിൽ പരാതി നൽകി കോൺഗ്രസ്. ഡൽഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാവ് അജയ് മാക്കൻ എത്തിയാണ് പരാതി നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിജെപി നേതാവ് തർവിന്ദർ സിങ്, ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്ക്വാദ്, കേന്ദ്ര മന്ത്രി രവ്നീത് സിങ് ബിട്ടു, ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിങ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുലിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് പരാമർശങ്ങളെന്ന് കോൺഗ്രസ് വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കളെ നിശബ്ദരാക്കാൻ കഴിയില്ലെന്നും മരണത്തെ ഭയക്കുന്നവരല്ല കോൺഗ്രസുകാരെന്നും അജയ് മാക്കൻ പറഞ്ഞു. രാഹുൽ ഗാന്ധി നമ്പർ 1 ഭീകരവാദി എന്നാണ് കേന്ദ്ര മന്ത്രി രവ്നീത് സിങ് ബിട്ടു പറഞ്ഞത്.

തർവീന്ദർ സിങ് രാഹുൽ ഗാന്ധിയെ വധിക്കുമെന്നാണ് പറഞ്ഞത്. നന്നായി പെരുമാറിയില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് ഇന്ദിരാ ഗാന്ധിയുടെ ഗതിയുണ്ടാകുമെന്നായിരുന്നു തർവീന്ദർ സിങിന്റെ പ്രസ്താവന.

  തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു

രാഹുലിന്റെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നായിരുന്നു സഞ്ജയ് ഗെയ്ക്വാദിന്റെ പ്രഖ്യാപനം. ഈ പരാമർശങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

Story Highlights: Congress files police complaint against NDA leaders for hate speech against Rahul Gandhi

Related Posts
മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ പ്രതിഷേധം; ലോക്സഭയിൽ ബഹളം
jailed ministers bill

മന്ത്രിമാരെ ജയിലിലാക്കിയാൽ അവരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ Read more

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ പിന്തുണച്ച് ശശി തരൂര്
arrested ministers bill

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ കോൺഗ്രസ് എതിർക്കുമ്പോഴും, ബില്ലിൽ തെറ്റില്ലെന്ന് ശശി തരൂർ. Read more

  രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുന്നു: തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനം
തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു
Congress leaders join CPIM

തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു. വെള്ളനാട് മണ്ഡലം പ്രസിഡന്റ് Read more

തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും വോട്ട് മോഷ്ടിക്കാൻ ഗൂഢാലോചന നടത്തുന്നു: രാഹുൽ ഗാന്ധി
Election Commission BJP

തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് വോട്ട് മോഷ്ടിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് രാഹുൽ ഗാന്ധി Read more

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; കമ്മീഷനെ ശക്തമായി നേരിടുമെന്ന് മുന്നറിയിപ്പ്
Rahul Gandhi criticism

രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി രംഗത്ത്. കേന്ദ്രത്തിലും ബിഹാറിലും ഇൻഡ്യ മുന്നണി Read more

ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പ്രതിഷേധം ഇന്നും പാർലമെൻ്റിൽ കടുക്കും
Bihar voter list

ബിഹാർ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിപക്ഷ പ്രതിഷേധം പാർലമെൻ്റിൽ ഇന്നും ശക്തമാകും. ഇരുസഭകളിലും വിഷയം Read more

  എം.വി ഗോവിന്ദൻ്റേത് തരംതാണ പ്രസ്താവന; ഗോവിന്ദൻ മാസ്റ്റർ ഗോവിന്ദച്ചാമിയാകരുത്: കത്തോലിക്കാ സഭ
രാഹുൽ ഗാന്ധി മാപ്പ് പറയണം; തിരഞ്ഞെടുപ്പ് കമ്മീഷൻ
Election Commission

രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ചതിന് പിന്നാലെ, രാഹുൽ ഗാന്ധി മാപ്പ് Read more

രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

രാഹുൽ ഗാന്ധിയുടെ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. രാഷ്ട്രീയ ലക്ഷ്യങ്ങൾ Read more

രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുന്നു: തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനം

രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ Read more

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കമായി

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ബിഹാറിലെ സാസറാമിൽ ആരംഭിച്ചു. വോട്ട് Read more

Leave a Comment