അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി

Anjana

Argentina football team Kerala visit

കേരളത്തിലേക്കുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ ഏകദേശം 100 കോടി രൂപ ചെലവ് വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബർ ആദ്യവാരം അർജന്റീന ടീം പ്രതിനിധികൾ കേരളത്തിലെത്തി ഗ്രൗണ്ട് പരിശോധിക്കുമെന്നും, അതിനുശേഷമായിരിക്കും തുടർനടപടികളെന്നും മന്ത്രി പറഞ്ഞു.

അർജന്റീന ഫുട്ബോൾ ഫെഡറേഷൻ കേരളത്തിൽ അക്കാദമി തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായി മന്ത്രി വെളിപ്പെടുത്തി. കൊച്ചിയിലാണ് അക്കാദമി സ്ഥാപിക്കാൻ ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് അക്കാദമി തുടങ്ങാമെന്ന ആലോചന ഉണ്ടായിരുന്നെങ്കിലും അസൗകര്യം മൂലം അത് ഉപേക്ഷിച്ചതായും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ, അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധികളുമായി മന്ത്രി വി അബ്ദുറഹ്മാൻ സ്പെയ്നിലെ മാഡ്രിഡിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ അർജന്റീന ആരാധകരെ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നതായി എഎഫ്എ അറിയിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് കേരളത്തെ വേദിയാക്കാനുള്ള സാധ്യതകളും ചർച്ച ചെയ്തിരുന്നു. ഭാരിച്ച ചെലവ് കാരണം നേരത്തെ AIFF നടത്തിയ അർജന്റീന ടീമിനെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

Story Highlights: Kerala Sports Minister V Abdurahman discusses Argentina football team’s potential visit to Kerala, including costs and plans for an academy.

Leave a Comment