ഏഷ്യന് ചാമ്പ്യന്സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില് ആവേശകരമായ വിജയം

നിവ ലേഖകൻ

Asian Champions Trophy Hockey final

ഹോക്കിയിലെ ഏഷ്യന് ചാമ്പ്യന്സ് ട്രോഫി കിരീടത്തിനായുള്ള ഇന്ത്യ-ചൈന പുരുഷ ടീമുകളുടെ പോരാട്ടം അവസാന നിമിഷം വരെ ആവേശം നിറച്ചു. ഒരു കളി പോലും തോല്ക്കാതെ കപ്പടിച്ച ഇന്ത്യയെ, ആതിഥേയരായ ചൈന കടുത്ത വെല്ലുവിളി ഉയര്ത്തി. ക്യാപ്റ്റന് ഹര്മ്മന് പ്രീതിനും സംഘത്തിനും അവസാനപാദം വരെ പൊരുതിയാണ് ചൈനക്കെതിരെ ഗോളടിക്കാന് കഴിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൈനയിലെ കായിക വിനോദങ്ങളുടെ കേന്ദ്രമായ ഹുലുന്ബുയറിലെ ആവേശകരമായ മത്സരത്തിനിടെ ഗ്യാലറിയില് നിന്നുള്ള കാഴ്ചയാണ് ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് ചര്ച്ചയാകുന്നത്. ഫൈനല് മത്സരം കാണാന് പാകിസ്ഥാന് ഹോക്കി ടീമും ഗ്യാലറിയില് ഉണ്ടായിരുന്നു. ചൈനയെ പിന്തുണച്ച ടീമംഗങ്ങളില് ചിലര് ചൈനീസ് പതാക മുഖത്ത് വരച്ചും പതാക വീശിയുമാണ് താരങ്ങളെ പിന്തുണച്ചത്.

2018-മുതല് ഏഷ്യന് ചാമ്പ്യന്സ് ട്രോഫി ടൂര്ണമെന്റില് മൂന്നാംസ്ഥാനത്ത് എത്തുന്ന ടീമാണ് പാകിസ്താന്. ഇത്തവണ കരുത്തരായ ദക്ഷിണ കൊറിയയെ പെനാല്റ്റിയില് മലര്ത്തിയടിച്ചായിരുന്നു മൂന്നാംസ്ഥാനത്ത് എത്തിയത്. ചൈന കപ്പടിക്കണമെന്ന് ആഗ്രഹിച്ച പാകിസ്താന് ടീമിനെതിരെ ട്രോളുകളും സോഷ്യല് മീഡിയയില് പ്രത്യക്ഷപ്പെടുന്നുണ്ട്.

1972-ന് ശേഷം ആദ്യമായി തുടര്ച്ചയായ രണ്ടാം ഒളിമ്പിക് മെഡല് നേടിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യക്ക് ഏഷ്യന് ചാമ്പ്യന്സ് ട്രോഫി കിരീടമെന്നത് ഇരട്ടിമധുരമാണ്. ഈ വര്ഷത്തെ ടൂര്ണമെന്റില് ചൈനയെ 3-0ന് തോല്പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. ജപ്പാനെ 5-1 നും മലേഷ്യയെ 8-1നും ദക്ഷിണ കൊറിയയെ 3-1 നും പാകിസ്ഥാനെ 2-1 നും തോല്പ്പിച്ച് ഹോക്കി ആരാധാകരെ ആവേശഭരിതരാക്കിയായിരുന്നു ഇന്ത്യന് മുന്നേറ്റം.

  കേന്ദ്രസർക്കാരിന്റെ കൊവിഡ് വാക്സിൻ നയതന്ത്രത്തെ പ്രശംസിച്ച് ശശി തരൂർ

എന്നാല് അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യക്ക് ഒരു ഗോള് മാത്രമാണ് ചൈനക്കെതിരെ നേടാനായത്. ഒരു ഗോളിന്റെ ബലത്തില് നേടിയ അഞ്ചാം കിരീടം ഏഷ്യന് ചാമ്പ്യന്സ് ട്രോഫി ചരിത്രത്തില് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Story Highlights: India wins Asian Champions Trophy Hockey final against China in thrilling match

Related Posts
വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിയുടെ അംഗീകാരം
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് Read more

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്
Kerala gold price

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് Read more

  ഖേലോ ഇന്ത്യയിൽ സ്വർണ്ണം നേടിയ ജോബി മാത്യുവിന് നെടുമ്പാശ്ശേരിയിൽ വമ്പൻ സ്വീകരണം
ഐപിഎൽ: ഇന്ന് രണ്ട് കടുത്ത പോരാട്ടങ്ങൾ
IPL matches

ഇന്ന് രണ്ട് ഐപിഎൽ മത്സരങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. Read more

വഖഫ് ബില്ല്: നിയമയുദ്ധത്തിന് ഒരുങ്ങി പ്രതിപക്ഷം
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

വിവോ വി50 ഇ ഏപ്രിൽ 10 ന് ഇന്ത്യയിൽ
Vivo V50e launch

വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വി50 ഇ ഏപ്രിൽ 10ന് ഇന്ത്യയിൽ. 50MP ക്യാമറയും Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

Leave a Comment