കേരളത്തിലെ യുവാക്കൾ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്ന് സിപിഐഎം നേതാവ് പി ജയരാജൻ മുന്നറിയിപ്പ് നൽകി. കേരളത്തിൽ നിന്ന് ഐഎസിലേക്കുള്ള റിക്രൂട്ട്മെന്റ് ഗൗരവതരമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതതീവ്രവാദ ആശയങ്ങൾ ചിലരെ സ്വാധീനിക്കുന്നുവെന്നും കണ്ണൂരിൽ നിന്നടക്കം ചെറുപ്പക്കാർ ഭീകര സംഘടനയുടെ ഭാഗമായെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും അപകടകരമായ ആശയതലം സൃഷ്ടിക്കുന്നുവെന്ന് പി ജയരാജൻ അഭിപ്രായപ്പെട്ടു. മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും എന്ന പേരിൽ പൊളിറ്റിക്കൽ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രമേയമാക്കി അദ്ദേഹം രചിച്ച പുസ്തകം അടുത്തമാസം പുറത്തിറങ്ങും. ഈ പുസ്തകത്തിൽ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ കൂപ്വാരയിൽ കണ്ണൂരിൽ നിന്നുള്ള നാല് ചെറുപ്പക്കാർ എത്തുകയും അവിടെ ഒരു ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടെന്നും ജയരാജൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പുസ്തകത്തിന് വലിയ വിമർശനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനെയൊന്നും താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: CPI(M) leader P Jayarajan warns of youth being attracted to political Islam and IS recruitment from Kerala