ഷിരൂരിൽ തിരച്ചിൽ ദൗത്യം പുനരാരംഭിക്കുന്നു; ഡ്രഡ്ജർ നാളെ എത്തും

Anjana

Shirur search operation

നീണ്ട അനിശ്ചിതത്വത്തിന് ശേഷം ഷിരൂരിലെ മണ്ണിടിച്ചിൽ സ്ഥലത്ത് തിരച്ചിൽ ദൗത്യം പുനരാരംഭിക്കുകയാണ്. ഗംഗാവലി പുഴക്കടിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനായി നാളെ ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കും. കാലാവസ്ഥ അനുകൂലമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഗോവ തുറമുഖത്ത് നിന്ന് രാവിലെ ആറ് മണിയോടെ പുറപ്പെട്ട ഡ്രഡ്ജർ ഇന്ന് രാത്രിയോടെ കാർവാർ തീരത്ത് എത്തിച്ചേരും. പുഴയിലെ അവസാനഘട്ട പരിശോധനകൾക്ക് ശേഷം നാളെ ആയിരിക്കും ഡ്രഡ്ജർ മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ എത്തിക്കുക.

മഴ മാറി നിൽക്കുന്നതിനാൽ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഡ്രഡ്ജർ എത്തിക്കുന്നതിന് മുന്നോടിയായി പുഴയിലെ അടിയൊഴുക്ക് നാവികസേന വീണ്ടും പരിശോധിക്കും. നേവിയുടെ സോണാർ പരിശോധനയിൽ കണ്ടെത്തിയ സ്പോട്ടിലെ മണ്ണും കല്ലുകളുമായിരിക്കും ആദ്യം നീക്കം ചെയ്യുക. തുടർന്ന് നാവികസേനയുടെ മുങ്ങൽ വിദഗ്ധരും, ഈശ്വർ മാൽപെ സംഘവും തിരച്ചിലിനിറങ്ങും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആഗസ്റ്റ് പതിനാറിനാണ് അ‍ർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുട‍ർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുട‍ന്ന് അ‍ർജുന്റെ മാതാപിതാക്കൾ ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യ‍ർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.

Story Highlights: Dredger to arrive in Shirur for resuming search operation in Gangavali river after long uncertainty

Leave a Comment