Headlines

Politics

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണ ശമ്പളം: പ്രസിഡന്റിന് പരാതി നൽകിയ ചാരുമൂട്ടുകാരൻ സിദ്ധാർത്ഥൻ വിജയിച്ചു

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണ ശമ്പളം: പ്രസിഡന്റിന് പരാതി നൽകിയ ചാരുമൂട്ടുകാരൻ സിദ്ധാർത്ഥൻ വിജയിച്ചു

കെഎസ്ആർടിസിയിലെ ഈ ഓണക്കാലത്തെ താരം ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാരുമൂടുകാരൻ സിദ്ധാർത്ഥനാണ്. കഴിഞ്ഞ ജൂൺ 3ന് സിദ്ധാർത്ഥൻ കെഎസ്ആർടിസിയിലെ പ്രശ്നങ്ങളെല്ലാം പറഞ്ഞുകൊണ്ട് ഇന്ത്യൻ പ്രസിഡന്റിന് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. ശമ്പളവും ആനുകൂല്യവും കൃത്യമായി കിട്ടുന്നില്ല എന്നതായിരുന്നു അപേക്ഷയുടെ രത്നച്ചുരുക്കം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച പരാതിയുടെ കോപ്പികൾ കേന്ദ്ര സർക്കാരിനും, സുപ്രീം കോർട്ട് രജിസ്ട്രാർ ജനറലിനും, കേരള സർക്കാരിനും അയച്ചിരുന്നു. ഈ അപേക്ഷ അയയ്ക്കുമ്പോൾ സിദ്ധാർത്ഥൻ അടക്കമുള്ള കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ആദ്യഗഡു ശമ്പളം മാത്രമേ ലഭിച്ചിട്ടുള്ളൂ.

എന്നാൽ, ഈ അപേക്ഷയ്ക്ക് പരിഹാരമായി ഈ ഓണക്കാലത്ത് ജീവനക്കാർക്കെല്ലാം ഒറ്റഗഡു ശമ്പളം കൈയ്യിൽ കിട്ടി എന്നതാണ് വസ്തുത. കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്നങ്ങൾ അറിയാൻ ഈ രാജ്യത്ത് ഇനി ഒരാളുമില്ല. ഇന്ത്യൻ പ്രസിഡന്റു വരെ അറിഞ്ഞിരിക്കുകയാണ്. ഇനിയുള്ള മാസങ്ങളിലെല്ലാം എങ്ങനെയെങ്കിലും മാസാദ്യം മുഴുവൻ ശമ്പളവും നൽകാനാണ് മാനേജ്മെന്റിന്റെ തീരുമാനം.

ശമ്പളം ഒറ്റഗഡുവായി നൽകാൻ തീരുമാനമെടുത്തതിന്റെ ക്രെഡിറ്റ് വകുപ്പുമന്ത്രിക്കോ, സർക്കാരിനോ മാനേജ്മെന്റിനോ നൽകുന്നതിൽ അർത്ഥമില്ല. അത് സിദ്ധാർത്ഥന്റെ അപേക്ഷയ്ക്കു തന്നെ നൽകുന്നതാണ് ഉചിതം. കാരണം, ഇത്രയും നാൾ ശമ്പളം ഗഡുക്കളായി കൊടുത്തവർ തന്നെയല്ലേ ഇക്കൂട്ടർ. അതിൽ സഹികെട്ടവരാണ് കെഎസ്ആർടിസി ജീവനക്കാർ.

ഇപ്പോൾ സിദ്ധാർത്ഥൻ പ്രസിഡന്റിനും കേന്ദ്രസർക്കാരിനും, സുപ്രീം കോടതി രജിസ്ട്രാർ ജനറലിനും പരാതി അയച്ചതോടെ കാര്യങ്ങൾ കൈയ്യിൽ നിൽക്കില്ലെന്ന് ബന്ധപ്പെട്ടവർക്കു മനസ്സിലായി. കെഎസ്ആർടിസി വിഷയത്തിൽ പ്രസിഡന്റോ, സുപ്രീം കോടതിയോ, കേന്ദ്രസർക്കാരോ അഭിപ്രായം പറഞ്ഞാൽ അത്, കേരള സർക്കാരിന് വലിയ പേരുദോഷമാകും. അതിനു മറുപടി പറേണ്ടി വരും. സർക്കാരിന്റെ മറുപടി, കെഎസ്ആർടിസി ലാഭകരമായി നടത്താനാവുന്നില്ല എന്നാണെങ്കിൽ കെഎസ്ആർടിസി പൂർണ്ണമായും സ്വകാര്യ വത്ക്കരിക്കേണ്ടി വരും. ഇതും സംസ്ഥാന സർക്കാരിന് ക്ഷീണമുണ്ടാക്കും.

ഈ സാഹചര്യത്തിലാണ് മുഴുവൻ ശമ്പളവും ഏതു വിധേനയും എല്ലാ മാസവും മുടക്കമില്ലാതെ നൽകുമെന്ന പ്രഖ്യാപനം നടത്താൻ നിർബന്ധിതരായി മാറിയത്. ഇതാണ് വസ്തുത. മറ്റെല്ലാ ന്യായങ്ങളും വരട്ടു തത്വങ്ങൾ മാത്രമാണ്. സിദ്ധാർത്ഥന്റെ പരാതിയിൻമേൽ എടുത്ത നടപടി അല്ലായിരുന്നുവെങ്കിൽ മാസങ്ങൾക്കു മുമ്പു തന്നെ ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകാൻ സർക്കാരിനോ മാനേജ്മെന്റിനോ കഴിയുമായിരുന്നു. പക്ഷെ, അതുണ്ടായില്ല. ഇവിടെയാണ് സിദ്ധാർത്ഥന്റെ പരാതിയുടെ പ്രസക്തി വർദ്ധിക്കുന്നത്.

Story Highlights: KSRTC employee Siddharthan’s complaint to President leads to one-time salary distribution for Onam

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ

Related posts

Leave a Reply

Required fields are marked *