സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കാലത്ത് മദ്യവില്പ്പനയില് കുറവ് രേഖപ്പെടുത്തി. ഉത്രാടം വരെയുള്ള ഒന്പത് ദിവസങ്ങളില് 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞ വര്ഷത്തേക്കാള് 14 കോടി രൂപയുടെ കുറവാണ് ഇത്തവണ വില്പ്പനയില് ഉണ്ടായത്. 2022-ലെ ഇതേ കാലയളവില് 715 കോടി രൂപയുടെ മദ്യം വിറ്റിരുന്നു.
എന്നാല്, ഉത്രാട ദിവസത്തെ മദ്യ വില്പ്പനയില് നേരിയ വര്ധനവ് രേഖപ്പെടുത്തി. ഈ ദിവസം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്ഷത്തേക്കാള് 4 കോടി രൂപയുടെ വര്ധനവാണ് ഉത്രാട ദിവസം ഉണ്ടായത്.
ഇന്ന് ബെവ്കോ അവധിയായതിനാല് വില്പ്പന നടക്കുന്നില്ല. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി പരിശോധിച്ചശേഷമാണ് ഓണക്കാലത്തെ ആകെ മദ്യവില്പ്പനയുടെ അന്തിമ കണക്ക് പുറത്തുവിടുക. ഈ വര്ഷത്തെ മൊത്തം വില്പ്പന കഴിഞ്ഞ വര്ഷത്തേക്കാള് കുറവായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്.
Story Highlights: Liquor sales declined in Kerala during Onam season, with a 14 crore rupee decrease compared to last year