കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ സ്ഫോടനം; തൊഴിലാളിക്ക് പരുക്ക്

Anjana

Kolkata blast cleaning worker

സെന്‍ട്രല്‍ കൊല്‍ക്കത്തയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ശുചീകരണ ജോലിക്കിടെ ഒരു തൊഴിലാളിക്ക് പരുക്കേറ്റു. ബ്ലോച്ച്മാൻ സ്ട്രീറ്റിൻ്റെയും എസ് എൻ ബാനർജി റോഡിൻ്റെയും ഭാഗത്തെ ശുചീകരണത്തിനിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 58 വയസ്സുള്ള ബാപി ദാസിനാണ് പരുക്കേറ്റത്. അപകടത്തില്‍ ബാപി ദാസിന്റെ കൈവിരലുകള്‍ അറ്റു പോയി.

എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ബാപി ദാസ് ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ബാപി ദാസിന്റെ മൊഴിയെടുക്കാനായിട്ടില്ല. പരിശോധനയില്‍ ബ്ലോച്ച്മാന്‍ സ്ട്രീറ്റിന്റെ പ്രവേശന കവാടത്തില്‍നിന്ന് സംശയാസ്പദമായ ഒരു ചാക്ക് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രദേശം സീല്‍ ചെയ്തതായും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു. ഫൊറന്‍സിക് സംഘവും മേഖലയില്‍ പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടക്കുകയാണ്. സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Story Highlights: Cleaning worker injured in blast during work in central Kolkata, bomb squad investigates

Leave a Comment