കോഴിക്കോട് മെഡിക്കൽ കോളജിൽ ഗർഭസ്ഥശിശുവും മാതാവും മരിച്ച സംഭവം: കുടുംബം മന്ത്രിക്ക് പരാതി നൽകി

നിവ ലേഖകൻ

Kozhikode medical college death complaint

കോഴിക്കോട് അത്തോളി മലബാർ മെഡിക്കൽ കോളജിൽ ഗർഭസ്ഥശിശുവും മാതാവും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ആരോഗ്യ മന്ത്രി വീണാ ജോർജിന് പരാതി നൽകി. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റ ഭാര്യ അശ്വതിയും ഗർഭസ്ഥ കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പ്രസവത്തിനായി പ്രവേശിപ്പിച്ച അശ്വതിയുടെ ഗർഭസ്ഥ ശിശു വ്യാഴാഴ്ച പുലർച്ചെ മരിച്ചതായി ആശുപത്രി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. ചികിത്സാ പിഴവിനെ തുടർന്ന് യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചെന്ന് ആരോപിച്ച് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും ജീവൻ നഷ്ടപ്പെടാൻ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ എന്നാണ് ബന്ധുക്കളുടെ ആരോപണം.

ഡോക്ടേഴ്സ്നെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് അശ്വതിയുടെ ഭർത്താവ് വിനോദ് പറഞ്ഞു. ആശുപത്രിക്ക് എതിരെ മുൻപും പല ആരോപണങ്ങളും ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മെഡിക്കൽ ബോർഡ് ചേർന്ന് നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലിസ് ഉറപ്പ് നൽകിയതായി ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിജിൽ അറിയിച്ചു.

  കോഴിക്കോട് നഗരത്തിൽ എംഡിഎംഎ വേട്ട; കരുവന്തുരുത്തി സ്വദേശി പിടിയിൽ

നരഹത്യയ്ക്ക് കേസെടുത്തില്ലെങ്കിൽ പത്തൊൻപതാം തിയതി വീണ്ടും പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് അത്തോളി പൊലീസ് കേസെടുത്തിരുന്നു. അതിനിടെ ആരോപണങ്ങളെല്ലാം ആശുപത്രി അധികൃതർ നിഷേധിച്ചു.

Story Highlights: Family files complaint with health minister after unborn child and mother die in Kozhikode medical college, alleging medical negligence

Related Posts
കോഴിക്കോട് മലപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; ഗതാഗതം തടസ്സപ്പെട്ടു, വീടുകളിൽ വെള്ളം കയറി
Kozhikode water pipe burst

കോഴിക്കോട് മലപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും Read more

കോഴിക്കോട് കോർപ്പറേഷൻ: ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവമ്പാടിയിൽ വിമതർ എൽഡിഎഫിനൊപ്പം
League candidates corporation

കോഴിക്കോട് കോർപ്പറേഷനിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട Read more

  എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: പ്രതിഷേധക്കാരുമായി ഡിഎംഇ കൂടിക്കാഴ്ച നടത്തി
നരിക്കോട്ടേരി സംഘർഷം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ കേസ്
kozhikode clash

കോഴിക്കോട് നരിക്കോട്ടേരിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള Read more

കോഴിക്കോട് നരിക്കോട്ടേരിയിൽ സി.പി.ഐ.എം പ്രവർത്തകർ തമ്മിൽ സംഘർഷം; 3 പേർക്ക് പരിക്ക്
CPM workers clash

കോഴിക്കോട് നരിക്കോട്ടേരിയിൽ സി.പി.ഐ.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് Read more

കോഴിക്കോട് നഗരത്തിൽ എംഡിഎംഎ വേട്ട; കരുവന്തുരുത്തി സ്വദേശി പിടിയിൽ
MDMA seizure Kozhikode

കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് നടത്തിയ എംഡിഎംഎ വേട്ടയിൽ കരുവന്തുരുത്തി Read more

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വി.എം. വിനു സ്ഥാനാർത്ഥി; കല്ലായിൽ മത്സരിക്കും
Kozhikode corporation election

കോഴിക്കോട് കോർപ്പറേഷനിലേക്ക് 15 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. സംവിധായകൻ വി.എം. വിനു Read more

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
നീതി കിട്ടുമെന്ന പ്രതീക്ഷയില്ല; ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ സിന്ധുവിന്റെ പ്രതികരണം
Medical Negligence Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ സിന്ധു, Read more

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: പ്രതിഷേധക്കാരുമായി ഡിഎംഇ കൂടിക്കാഴ്ച നടത്തി
SAT hospital death

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. Read more

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ യുവതി മരിച്ച സംഭവം; മന്ത്രി റിപ്പോർട്ട് തേടി
SAT Hospital death

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മന്ത്രി വീണാ Read more

കട്ടിപ്പാറ ഫ്രഷ് കട്ട് പ്ലാന്റ് തുറന്നു; സമരം ശക്തമാക്കുമെന്ന് സമരസമിതി
fresh cut plant

കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് സംസ്കരണ പ്ലാന്റ് ജനകീയ പ്രതിഷേധത്തെ തുടർന്ന് Read more

Leave a Comment